Kerala
കേരളാ യൂണിവേഴ്‌സിറ്റിയിലെ ഗവർണറുടെ നിയമനങ്ങൾ; എസ്എഫ്‌ഐ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
[ad_1]
കേരള സർവകലാശാല സെനറ്റിലേക്ക് നാല് പേരെ നിയമിച്ച ചാൻസലറായ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് എസ് എഫ് ഐ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ വീണ്ടും ശുപാർശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം.
ആരോപണത്തിൽ മറുപടി നൽകാനാവശ്യപ്പെട്ട് ഗവർണർക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
[ad_2]