Saudi Arabia
നാളെ മുതല്‍ വടക്കന്‍ സഊദിയില്‍ അതിശൈത്യം അനുഭവപ്പെടും
ജിദ്ദ: നാളെ മുതല്‍ വടക്കന്‍ സഊദിയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശരാശരി താപനില പൂജ്യത്തിനും നാലു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
താബുക്, അല്‍ ജൗഫ്, ഹായില്‍, മദീനയുടെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാവും അതിശൈത്യം അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അലി ഖഹ്തമി പറഞ്ഞു.