Movies

45ാം വയസ്സില്‍ തടി കുറച്ചതെങ്ങനെ; വ്യായാമം ചെയ്തിട്ടില്ലെന്ന് വിദ്യാ ബാലന്‍

രഹസ്യം പുറത്തുവിട്ട് ഡേര്‍ട്ടി പിക്‌ചേഴ്‌സ് താരം

മുംബൈ: ‘ജീവിതത്തില്‍ ഇതുവരെ മെലിയാനാണ് ഞാന്‍ കഠിനമായി പരിശ്രമിച്ചത്. ഡയറ്റെടുത്തു, വ്യായാമം ചെയ്തു. ചില സമയത്ത് ഞാന്‍ മെലിഞ്ഞു, ചില സമയത്ത് അതുപോലെ തന്നെ ഞാന്‍ തടിച്ചു. ചിലപ്പോള്‍ ഞാന്‍ എന്ത് ചെയ്താലും തടി കൂടിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യായാമം എന്റെ ശരീരഭാരം നിയന്ത്രിച്ചത്’. ഡേര്‍ട്ടി പിക്‌ചേഴ്‌സിലൂടെ ഇന്ത്യന്‍ സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന നടി വിദ്യാ ബാലന്റെ വാക്കുകളാണിത്.

പൊതുവെ തടിച്ച പ്രകൃതമുള്ള വിദ്യാ ബാലന്‍ തന്റെ ശരീര ഭാരത്തിന്റെ പേരില്‍ വ്യാപകമായ ട്രോളുകള്‍ നേരിടേണ്ടി വന്ന നടി 45ാം വയസ്സില്‍ കിടിലന്‍ ലുക്കിലെത്തി ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഇതിന് ശേഷം വിദ്യയുടെ സ്ലിം ബ്യൂട്ടിയുടെ രഹസ്യം തേടിയായിരുന്നു ബോളിവുഡ് ലോകം. അതിന് മറുപടിയുമായി വന്നിരിക്കുകയാണ് നടി.

തടി കുറക്കാന്‍ ചെയ്തത്
തടി കുറക്കാന്‍ ശരീരത്തിന് യോജിച്ച ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടുള്ള ഡയറ്റാണ് താന്‍ ചെയ്തതെന്നാണ് വിദ്യ പറയുന്നത്. അമുറ ഹെല്‍ത്ത് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് താന്‍ ഈ ഡയറ്റ് പിന്തുടര്‍ന്നതെന്നും തന്റെ ശരീരത്തിന് ചില ഭക്ഷണങ്ങള്‍ പറ്റില്ല അത് ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞുവെന്നും നടി പറയുന്നു.

വഴുതിന, ചീര പോലുള്ള ഭക്ഷണങ്ങളാണത്രേ അവര്‍ ഒഴിവാക്കിയത്. നേരത്തേ ഇവയെല്ലാം നല്ലതാണെന്ന് കരുതിയ ധാരാളം കഴിച്ചിരുന്നതായും അവര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ശരീരത്തിന് വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തടി കുറക്കാന്‍ സാധിക്കുമോ? സാധിക്കുമെന്നാണ് ഡയറ്റീഷ്യന്‍ ആയ ഡോ ശ്വേത ജെയ്‌സ്വാളിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!