Novel

ബോഡിഗാർഡ് : ഭാഗം 36

[ad_1]

രചന: നിലാവ്

ഡോക്ടർസിന്റെ കൂടെ അമലും അജിത്തും അഗ്നിയെ കാണാൻ എത്തി.. അവനെ കണ്ടതും ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു…. ഏത് നിമിഷവും തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഈ ലോകത്തോട് വിട പറയും എന്നത് അജിത്തിനെ ദുഃഖത്തിലാഴ്ത്തി…എന്നും നിഴൽപോലെ കൂടെ നടന്നവൻ….തന്റെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കു ചേർന്നവൻ…കൂട്ടുകാരനും കൂടപ്പിറപ്പും വഴികാട്ടിയും എല്ലാമായിരുന്നവൻ. ഇരുവർക്കുമിടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു……അവനാണ് മരണത്തോട് മല്ലിട്ട് കിടക്കുന്നത്..അജിത് അഗ്നിയുടെ അരികിൽ ചെന്നു അവന്റെ കൈകൾ കൂട്ടിപിടിച്ചു മുഖത്തോട് അടുപ്പിച്ചു … ഇനിയൊരിക്കലും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കാണാൻ കഴിയില്ലല്ലോ എന്നോർത്തതും അജിത്തിന്റെ കണ്ണുകർ ഈറനണിഞ്ഞു… വൈകാതെ അതൊരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി…അവന്റെ ശ്വാസം നിലയ്ക്കുന്നത് ഒരിക്കലും കണ്ടു നിൽക്കാൻ ആവില്ല എന്നും പറഞ്ഞു അജിത് അഗ്നിയുടെ കൈ ബെഡിലേക്ക് പതിയെ വെച്ച് ഇറങ്ങാൻ നേരമാണ് തന്റെ കൈ ആരോ മുറുക്കി പിടിച്ചിരിക്കുന്നു എന്നത് അജിത് മനസ്സിലാക്കുന്നത്… ഒരു ഞെട്ടലോടെ അജിത് തിരിഞ്ഞു നോക്കിയപ്പോൾ 
അഗ്നി അവന്റെ കൈ മുറുക്കി പിടിച്ചതാണ് കാണുന്നത്… അമലും ഇത് കണ്ടു ഞെട്ടൽ വിട്ടുമാറാതെ നിൽക്കുകയാണ്.. അപ്പോഴാണ് അഗ്നിയുടെ മറ്റേ കൈ അനങ്ങുന്നത് അമൽ കാണുന്നത്..

അജിത് സാറെ.. ദേ നോക്കിക്കേ അഗ്നിസാറിന്റെ മറ്റേ കൈ കൂടി അനങ്ങുന്നു… അതുകണ്ട അജിത്തിന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു… ഇതേ സമയം ഡോക്ടർസ് ഒക്കെയും അവിടത്തെ മെഷീൻസ് ഒക്കെയും ഓഫ്‌ ചെയ്യാൻ ഒരുങ്ങുവായിരുന്നു…ഡോക്ടഴ്സും ഒരുപോലെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്..

ദേ.. കണ്ടോ ഡോക്ടർ.. ഇങ്ങനെയുള്ള മനുഷ്യനെ ആണോ നിങ്ങൾ ജീവിക്കില്ലെന്ന് പറയുന്നത്… ഞങ്ങൾ കണ്ടില്ലായിരിന്നെങ്കിൽ നിങ്ങൾ ഈ പാവത്തിനെ കൊന്നേനെയല്ലോ . ദൈവം.. ദൈവം എന്ന് പറയുന്നവൻ എല്ലാം മുകളിലിരുന്നു കാണുന്നുണ്ട് ഡോക്ടർ…അമലിന്റെ സ്വരത്തിൽ നീരസം കലർന്നിരുന്നു..

അഗ്നിയെ പരിശോധിച്ച് ഡോക്ടർ അവനിൽ പെട്ടെന്ന് പ്രകടമായ മാറ്റം കണ്ടു അത്ഭുതപെട്ടു..

അജിത്… ഇത് ഒരു മിറാക്കിൾ ആണെന്ന് പറയണം…. ആരുടെയോ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം കൊടുത്തിരിക്കുന്നു.. ഒരു ശതമാനം പോലും ഉറപ്പില്ലാതെയാണ് ഞങ്ങൾ അഗ്നിയെ ഇങ്ങോട്ട്മാറ്റിയത്.. അതും നിങ്ങൾക്ക് വേണ്ടി മാത്രം… അത്രയ്ക്കും ക്രിട്ടിക്കൽ ആയിരുന്നു ഇയാളുടെ അവസ്ഥ… അങ്ങനെയുള്ള ആള് ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല… ഇയാളുടെ പൾസ് ഒക്കെയും നോർമൽ ആയി വരുന്നുണ്ട് … മരുന്നിനോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.. ഇനി പേടിക്കാനൊന്നും ഇല്ല… എല്ലാവരെയും ഈ സന്തോഷവാർത്ത അറിയിച്ചോളൂ.. ഡോക്ടർസ് പറയുന്നത് കേട്ടതും അമലും അജിത്തും സന്തോഷം കൊണ്ട് പരസ്പരം വാരിപ്പുണർന്നു.. സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണ് നിറഞ്ഞു…പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…അഗ്നിയുടെ നില മെച്ചപ്പെട്ടു വന്നതോടെ അഗ്നിയെ ഐ സി യു വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. വൈകാതെ അവൻ കണ്ണ് തുറന്നു…എല്ലാവരോടും സംസാരിച്ചു..സാക്ഷിയെ തിരക്കിയപ്പോൾ എല്ലാവർക്കും എന്തു പറയണം എന്നറിയാതെ ആയി… അമൽ നടന്നതൊക്കെയും അഗ്നിയെ പറഞ്ഞു മനസിലാക്കി അവളെ കൊണ്ടുവരാനായി മൂപ്പന്റെ നാട്ടിലേക്ക് തിരിച്ചു… അമലിന് കൂട്ടായി കാവ്യയും കൂടെപോയി…ഇതേസമയം സാക്ഷി കുന്നിന് മുകളിലെ ആ ശിവക്ഷേത്രത്തിൽ തന്നെയായിരുന്നു… ശരീരവും മനസ്സും ഒരുപോലെ തളർന്നു അവൾ അവശയായിരുന്നു.. തുടർച്ചയായി രണ്ടു ദിവസംകൊണ്ട് നടക്കുന്ന പ്രാർത്ഥനയും വഴിപാടുമായിരുന്നു.. അതും ഒന്നും കഴിക്കാതെ…വെള്ളം പോലും ഇല്ലാതെ 

അമൽ മൂപ്പനോടും അവിടുത്തു കാരോടും കാര്യങ്ങൾ ഒക്കെയും പറഞ്ഞു… ശേഷം താൻ സാക്ഷിയെ കൊണ്ട് പോവുകയാണെന്നും പറഞ്ഞപ്പോൾ അയാൾ ദൈവത്തിന് നന്ദി അർപ്പിച്ചു സന്തോഷത്തോടെ സമ്മതം അയിച്ചു..കാവ്യയെ ക്ഷേത്രത്തിനു താഴെ നിർത്തിയാണ് അമൽ പടികൾ ഓരോന്നും കയറിയത്… മുകളിലേക്ക് എത്തിയ അമൽ കാണുന്നത് തളർന്നു കിടക്കുന്ന സാക്ഷിയെയാണ്…അവളുടെ അവസ്ഥ അമലിനെ വിഷമത്തിലാക്കി.. അമലിനെ കണ്ടതും സാക്ഷി മങ്ങിയ ചിരി സമ്മാനിച്ചു..

ഞാൻ പറഞ്ഞതല്ലെടാ എന്നെ തേടി വരല്ലേയെന്ന് പിന്നെയും നീ എന്തിനാ..

ഞാൻ വരുമായിരുന്നില്ല… അങ്ങനെ വരാൻ നീ എന്റെ ആരാ.. പക്ഷെ നിന്റെ കെട്ടിയോൻ ഞാൻ നിന്നെ എവിടെയോ കൊണ്ട് കളഞ്ഞു എന്നും പറഞ്ഞു എന്നെ കൊല്ലാകൊല ചെയ്യുവാ..അതുകൊണ്ട് മാത്രം വന്നതാ.. അമൽ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു..

എന്താ നീ പറഞ്ഞത്… എന്താ നീ പറഞ്ഞതെന്ന്..

അമൽ പറഞ്ഞത് കേട്ടത് വിശ്വസിക്കാനാവാതെ സാക്ഷി അമലിന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു..

നിന്റെ ഡെവിൾ കണ്ണ് തുറന്നു എല്ലാവരോടും സംസാരിച്ചു.. നിന്നെ കാണാതെ ആകെ വിഷമിച്ചു നിൽക്കുകയാണ്….

സത്യാണോ നീ പറയുന്നത്…

സത്യം.. ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നത്… 

അത് കേട്ടതും സാക്ഷി  ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു കൈകൾ കൂപ്പി  കണ്ണുനീരിൽ കുതിർന്നു തന്റെ നന്ദി അറിയിച്ചു…

നിന്നെ കൊണ്ടു പോവാനാ ഞാൻ വന്നത് താഴെ കാവ്യയും ഉണ്ട്..നീ എഴുന്നേറ്റെ അമൽ അവളെ താങ്ങി നിർത്തി…കാല് മുഴുവൻ പൊള്ളലേറ്റത്തിന്റെ പാടുകൾ ആയിരുന്നു അതിനാൽ അവൾക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എങ്ങായൊക്കെയോ താങ്ങി പിടിച്ചു താഴെ എത്തി… സാക്ഷിയുടെ അവസ്ഥ കാവ്യായെയും വിഷമത്തിലാഴ്ത്തി.. രണ്ടുപേരും ചേർന്ന് അവളെ വണ്ടിയിൽ ഇരുത്തി… വണ്ടിയിൽ ഇരിക്കുമ്പോൾ സാക്ഷിക്ക് അഗ്നിയുടെ അരികിൽ എത്തിയാൽ മതി എന്നായിരുന്നു…ആ യാത്രയ്ക്ക് പതിവിലും അധികം ദൈർഖ്യം ഉള്ളതുപോലെ അവൾക്ക് തോന്നി…മണിക്കൂറുകൾ കടന്നു പോയി… അമലിന്റെ വണ്ടി ഹോസ്പിറ്റൽ പരിസരത്ത് എത്തിയപ്പോൾ ആരെയും കാത്തു നില്ക്കാതെ സാക്ഷി വണ്ടിയിൽ നിന്നും ഇറങ്ങിയോടി…. കാലിലെ പരിക്ക്‌ വകവെക്കാതെ സാക്ഷി അഗ്നി കിടക്കുന്ന മുറിയിലേക്ക് ഓടി.. അഗ്നി ഒബ്സെർവ്വേഷനിൽ ആയിരുന്നതിനാൽ ഒരു പ്രത്യേക മുറിയിൽ ആയിരുന്നു  ഉണ്ടായിരുന്നത്… ഡോർ തള്ളി തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് അഗ്നി കണ്ണ് തുറന്നു നോക്കുന്നത് ഡോറിനരികിൽ നിന്നു നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന സാക്ഷിയെ കണ്ടതും അഗ്നിക്ക് ചാടി എഴുന്നേറ്റ് അവളെ വരിപുണരാൻ തോന്നി എങ്കിലും അവന്റെ ആരോഗ്യ സ്ഥിതി അവനെ അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല.. എങ്കിലും അവൻ ഇരുകൈകളും ഉയർത്തി തന്റെ നെഞ്ചോടുചേരാൻ വിളിച്ചതും സാക്ഷി ഓടിച്ചെന്നു അവനരികിൽ എത്തി… ഇരുവർക്കും വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല… രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.. സാക്ഷി അഗ്നിയുടെ കവിളിൽ പതിയെ തലോടിയതും അവൾ തളർന്നു ബെഡിൽ അവന്റെ കാലു വെച്ച ഭാഗത്തേക്ക്‌ വീണിരുന്നു…. ശ്രീ എഴുന്നേൽക്ക്..എന്നും പറഞ്ഞു അവളെ വിളിച്ചു നോക്കി എങ്കിലും അവൾ വിളികേട്ടില്ല..അഗ്നി എന്തൊക്കെയോ പറയുന്നത് കേട്ടിട്ടാണ് അമലും കാവ്യയും അങ്ങോട്ട് എത്തുന്നത് രണ്ടുപേരും പേരും കൂടി സാക്ഷിയെ താങ്ങിപിടിച്ചു അഗ്നിയുടെ ബെഡിന് അടുത്തുള്ള ബെഡിൽ കിടത്തി… ഡോക്ടർ വന്നു അവൾക്ക് ആവശ്യമായ ചികിത്സ നൽകി… മണിക്കൂറുകൾക്ക് ശേഷം സാക്ഷി കണ്ണ് തുറന്നു നോക്കുമ്പോൾ തൊട്ടരികിൽ കിടന്നു അവളുടെ മുഖത്തേക്ക് തന്നെ നോക്കുന്ന അഗ്നിയെയാണ് കാണുന്നത്.. മറ്റൊന്നും ചിന്തിക്കാതെ അവൾ അഗ്നിയുടെ കഴുത്തിലൂടെ കയ്യിട്ട് ഇറുകെ പുണർന്നപ്പോൾ അഗ്നിയും തന്റെ അവശത ഒരു നിമിഷം മറന്നുപോയിരുന്നു….

തന്റെ മാറോടു ചേർന്ന് കൊച്ചു കുഞ്ഞിനെ പോലെ കരയുന്നവളെ കണ്ടതും അഗ്നിയുടെയും കണ്ണ് നിറഞ്ഞിരുന്നു…

എന്തിനാ പെണ്ണെ ഇങ്ങനെ കരയുന്നത്.. നിന്നെ തനിച്ചാക്കി എനിക്ക് അങ്ങനെ പോവാൻ പറ്റുമോ..???കരയല്ലെടി… ശ്രീ.. ഇങ്ങോട്ട് നോക്ക്… ഇങ്ങനെ കരയല്ലേ ശ്രീ…

അഗ്നി അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുകയാണ്…

ഞാൻ ശരിക്കും പേടിച്ചു പോയി….ഞാനും കൂടെ വരുമായിരുന്നു..അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ പറഞ്ഞു…

എനിക്ക് വേണ്ടി ഒരുപാട് സഹിച്ചല്ലേ..വേണ്ടിയിരുന്നില്ല… നിന്റെ കാലുകളും കൈകളും കണ്ടപ്പോൾ എന്റെ ചങ്കാണ് പിടഞ്ഞത് …അമൽ എല്ലാം എന്നോട് പറഞ്ഞു.. എന്തിനാ പെണ്ണെ എന്നെ ഇത്രയും സ്നേഹിക്കുന്നത്…

അഗ്നി തന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർത്തികൊണ്ട് പറഞ്ഞു…

പെട്ടെന്നാണ് സാക്ഷിക്ക് അവന്റെ മുറിവിനെ കുറിച്ചു ബോധം വരുന്നത്… അവനിൽ നിന്നും അകന്നു മാറി അവനെ നേരെ കിടത്തി അവന്റെ മുറിവിന് മുകളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു സോറി ഡെവിൾ … ഞാൻ അറിയാതെ…. നൊന്തോ… സോറി…ഇപ്പോഴും നല്ല വേദനയുണ്ടോ..അവന്റെ മുറിവ് കണ്ടതും അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു വരാൻ തുടങ്ങി..

ദേ പിന്നെയും കരയുന്നു….എന്റെ വേദനയെക്കാൾ എനിക്ക് വേദനിക്കുന്നത് എന്റെ പെണ്ണിന്റെ മനോഹരമായ കാലുകളും കൈകളും വെന്തുരുകിയത് കാണുമ്പോഴാണ്…അവളുടെ കൈവെള്ളയിൽ ചുംബിച്ചുകൊണ്ടവൻ പറഞ്ഞു…നിന്റെ ഈ വാടിതളർന്ന മുഖം കാണുമ്പോൾ എന്റെ നെഞ്ച് നീറുവാണ്..നീ ഒരുപാട് ക്ഷീണിച്ചു..ശ്രീ നമ്മുടെ കുഞ്ഞിനെപോലും നീ മറന്നു കളഞ്ഞില്ലേ…. ആ ശയനപ്രദക്ഷിണം ഒഴിവാക്കാമായിരുന്നു…..

എനിക്ക് ഇയാളോളം വലുതല്ല മറ്റൊന്നും….. 

അങ്ങനെ പറയല്ലേ നമ്മുടെ വാവയല്ലേ..നമ്മുടെ വാവയ്ക്ക് നോവില്ലേ..

ഇയാളുടെ കുഞ് എന്റെ വയറ്റിലാ ഉള്ളത് അതുകൊണ്ട് ഇയാൾ പേടിക്കേണ്ട…സേഫ് ആണ് 

രണ്ട് ദിവസം പട്ടിണി കിടന്നിട്ടാണ് ഈ പറയുന്നത്….എന്നും പറഞ്ഞു അഗ്നി അവളുടെ മൂക്കിൽ പിടിച്ചു വലിച്ചപ്പോൾ അവൾ  അവനെ ആദ്യമായി കാണും പോലെ നോക്കി… ഇരുവരുടെയും മിഴികൾ പ്രണയാർദ്രമായിരുന്നു…പ്രണയം പെയ്തിറങ്ങുന്ന ആ നോട്ടത്തിൽ ഇരുവരും ആഴ്ന്നിറങ്ങി…. വൈകാതെ അവന്റെ നോട്ടം അവളുടെ  അധരങ്ങളിൽ എത്തി നിന്നു… റോസാ ഇതളുകൾ പോലെയിരുന്ന അവളുടെ ചുണ്ടുകൾ വരണ്ടിരിക്കുന്നത് കണ്ടതും അഗ്നിയുടെ കണ്ണിൽ നോവ് പടർന്നു…. അഗ്നി അവളുടെ കീഴ്ച്ചുണ്ടിൽ പതിയെ തന്റെ നാവുകൊണ്ട് തഴുകിയുണർത്തി… കീഴ്ച്ചുണ്ട് വളരെ മൃതുവായി നുണഞ്ഞുകൊണ്ട് അവളുടെ ചുണ്ട് നനയിച്ചുകൊടുത്തു കൊണ്ടേയിരുന്നു…കീഴ്ച്ചണ്ടിലേക്ക്‌ മെല്ലെ പല്ലുകളാഴ്ത്തിയതും അവളിൽ നിന്നും ശീൽകാരങ്ങൾ ഉയർന്നു വന്നു…

സ്സ്.മ്മ്…ആ.ആ ഡെവിൾ..

അതവന്റെ ആവേശം ഇരട്ടിച്ചു…

പിന്നീട് അവളുടെ മേൽച്ചുണ്ടിലേക്ക് ചേക്കേറി… പിന്നീട് അല്പം വന്യമായി കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞും നാവുകൾ തമ്മിൽ കെട്ടിപിണഞ്ഞു ഇരുവരും ചുംബനം ഒരുപോലെ ആസ്വദിച്ചു….ഇരുവരുടെയും നിശ്വാസവും ഉമിനീരും തമ്മിൽ കൂടികലർന്നു… 

പെട്ടെന്നാണ് ഡോറും തള്ളി തുറന്നു വരുന്ന അമലിനെയും അജിത്തിനെയും കാവ്യായേയും ഇരുവരും കാണുന്നത്…

അവരെ കണ്ടതും ഇരുവരും ചമ്മലോടെ അകന്നു മാറി..

ബെസ്റ്റ്… ഇത് നിങ്ങളുടെ ബെഡ്‌റൂം അല്ല ഹോസ്പിറ്റലാണ്… ഭാര്യയും ഭർത്താവും കൂടി രണ്ടു കട്ടിലും അടുപ്പിച്ചു വെച്ച് റൊമാൻസും കളിച്ചു ഇവിടെതന്നെ അങ്ങ് കൂടനാണോ ഉദ്ദേശം…

അത് കേട്ടതും സാക്ഷിക്ക്‌ അവരുടെ മുഖത്തേക്ക് നോക്കാൻ മടി തോന്നി.. അവൾ മുഖം താഴ്ത്തി നിന്നു..

ഡോർ നോക്ക് ചെയ്യാതെ വന്നിട്ട് നിന്നു കഥാ പ്രസംഗം നടത്തുന്നോടാ തെണ്ടി…നിന്നെ ഇപ്പോ ആരെങ്കിലും ഇങ്ങോട്ട് വിളിച്ചോ….

അതിനു ഞാൻ അറിഞ്ഞോ ഇവിടെ ഫ്രഞ്ച് വിപ്ലവം നടക്കുന്നുണ്ടെന്ന്..വയ്യെങ്കിലും ഇതിനു ഒരു കുറവും ഇല്ലല്ലേ…ആ വെന്റിലേറ്ററിൽ കിടക്കുമ്പോ ഇതുപോലൊരെണ്ണം കൊടുത്താൽ പോരായിരുന്നോ അവൻ അന്നേരം കണ്ണ് തുറന്നേനെ.. ചുമ്മാ കയ്യും കാലും പൊള്ളിച്ചു വന്നത് മിച്ചം..

ഇതൊക്കെ കേട്ട് അമലും കാവ്യയും ചിരി അടക്കി പിടിച്ചു നിൽപ്പാണ് 

അതൊക്കെ പോട്ടെ ഇന്നത്തെ പുതിയ ന്യൂസ്‌ വല്ലതും നിങ്ങൾ അറിഞ്ഞോ..??

ഇല്ല.. എന്താ പ്രത്യേകിച്ച്….

മിനിസ്റ്റർ ചന്ദ്രശേഖർ മന്ത്രി കസേര ഒഴിഞ്ഞു കൊടുത്തു…

എന്തിന് … കേട്ടത് വിശ്വസിക്കാനാവാതെ അഗ്നി ചോദിച്ചു..

എന്തിനാന്നോ…മരുമകനു നേരെ നടത്തിയ വധശ്രമത്തിന്..പിന്നല്ലാതെ എന്തിനാ …നിന്നെ ആക്രമിച്ചത് അങ്ങേര് ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്… തെളിവുകൾ അയാൾക്ക് എതിരാണ്…

അതിനു എന്നെ കുത്തിയത് അങ്ങേര് ആണെന്ന് ആരു പറഞ്ഞു…ഞാൻ പറഞ്ഞോ 

ആര് പറയാൻ തെളിവുകൾ വിരൽ ചൂണ്ടുന്നത് അയാൾക്ക് നേരെയാണ്.. അജിത് എല്ലാ കാര്യവും അഗ്നിയോട് പറഞ്ഞപ്പോൾ അഗ്നിക്ക്‌ അതൊക്കെ വിശ്വസിക്കാനായില്ല…

എന്നെ കുത്തിയത് സി എമ്മോ അയാളുടെ ആളുകളോ അല്ല… ഞാൻ അവന്മാരുടെ മുഖം ശരിക്കും കണ്ടതാ..

പിന്നെ.. അയാൾ നിന്നെ എന്തിന് അന്ന് രാത്രി കാണാൻ വന്നു..

ശരിയാണ്.. സി എം അന്ന് രാത്രി എന്നെ കാണാൻ വന്നിരുന്നു.. അത് നിങ്ങൾ കരുതുംപോലെ എന്നെ ഭീഷണിപെടുത്താനോ മകളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവണം എന്ന് പറയാനോ ആയിരുന്നില്ല…

പിന്നെ.. പിന്നെ എന്തിനാ വന്നത്. ഇത്തവണ അത് ചോദിച്ചത് സാക്ഷി ആയിരുന്നു…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button