Novel

ബോഡിഗാർഡ് : ഭാഗം 38 || അവസാനിച്ചു

[ad_1]

രചന: നിലാവ്

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. മൂന്നുപേരും ചേർന്ന് ബോഡി അവിടുന്ന് മാറ്റി മുറിയൊക്കെ തുടച്ചു വൃത്തിയാക്കി 
അതിനു ശേഷം മൂവരും കൂടി ബോഡി ഒരു ചാക്കിൽ കെട്ടി കാറിൽ കയറ്റി എവിടെയോ കൊണ്ട് നിക്ഷേപിച്ചു അധികം വൈകാതെ അവർ വീട്ടിലേക്ക് തിരിച്ചെത്തി…കുഞ് വീട്ടിൽ ഉള്ളതിനാൽ കാവ്യയെ വീട്ടിൽ ഇറക്കിയ ശേഷം അമൽ സാക്ഷിയുടെ കൂടെ അഗ്നി വരും വരെ അവിടെ നിന്നു…

നാലു മണിയൊക്കെ ആയപ്പോഴാണ് അഗ്നി വീട്ടിലേക്ക് തിരിച്ചെത്തിയത്.. കാളിംഗ് ബെൽ കേട്ട അമലാണ് ഡോർ തുറന്നത്…

ആരിത് അമലോ.. താൻ പോയില്ലേ…

അമലിനെ കണ്ട അഗ്നി ചോദിച്ചു..

അത് പിന്നെ സാർ വരാൻ വൈകും എന്ന് പറഞ്ഞപ്പോൾ അവൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ വിട്ടിട്ട് പോവാൻ തോന്നിയില്ല…അമൽ പറഞ്ഞൊപ്പിച്ചു..

അതെന്തായാലും നന്നായി..എന്നിട്ട് ശ്രീ എവിടെ..

അവൾ കിടന്നുവെന്ന് തോന്നുന്നു…

അല്ല അമൽ ഈ സെറ്റിയിലാണോ കിടന്നുറങ്ങിയത്… അവിടെ ഇഷ്ടം പോലെ മുറി ഉണ്ടല്ലോ…പോയി അവിടെ കിടന്നോളു..

അത് കുഴപ്പം ഇല്ല സാർ… ഇനിയിപ്പോ നേരം വെളുക്കാൻ കൂടുതൽ സമയം ഒന്നും ഇല്ലല്ലോ ഞാൻ ഇവിടെ കിടന്നോളാം..സാർ ചെല്ല്..

തന്റെ ഇഷ്ടം..എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ..അതും പറഞ്ഞു അഗ്നി മുകളിലോട്ട് കയറിപോയതും അമൽ ആഞ്ഞൊരു ശ്വാസം വലിച്ചു..മുഖം അമർത്തി തുടച്ചു..

പതിവിലും വിപരീതമായി തങ്ങളുടെ ബെഡ്‌റൂമിൽ നിന്നും വല്ലാത്തൊരു സുഗന്ധം വമിക്കുന്നത് അഗ്നി മനസിലാക്കി… അഗ്നിയുടെ കാലൊച്ച കേട്ട സാക്ഷി കണ്ണിറുക്കി അടച്ചു….അവൾക്ക് ഉള്ളിൽ ചെറിയ ഭയം തോന്നി…കുറച്ചു നേരത്തിനു ശേഷം അഗ്നി വന്നു അരികിൽ കിടക്കുന്നതും തന്നെ ചേർത്തു പിടിക്കുന്നതും കുറച്ചു കഴിഞ്ഞു വയറിൽ ചുമ്പിക്കുന്നതും കുഞ്ഞിന്റെ അനക്കം തിരിച്ചറിഞ്ഞു പതിയെ വയറിൽ തലോടുന്നതും ഒക്കെയും അവൾ അറിയിന്നുണ്ടായിരുന്നു..അതൊക്കെ കണ്ടതും സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഇന്ന് അമൽ വന്നില്ലായിരുന്നെങ്കിൽ താനിങ്ങനെ തന്റെ ഡെവിളിന്റെ കൂടെ ഇപ്പോ കാണുമായിരുന്നോ…. ഇല്ല.. താൻ ജീവനോടെ കാണില്ലായിരുന്നു…. തേങ്ങലുകൾ തൊണ്ടയിൽ കുടുങ്ങിയതും സാക്ഷി വായ പൊത്തിപിടിച്ചു കരച്ചിൽ അടക്കി പിടിച്ചു.. അവളുടെ തേങ്ങലുകൾ അവൻ അറിഞ്ഞതേയില്ല എങ്കിലും അവൻ അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു..

ഇതേ സമയം വീട്ടിൽ തിരിച്ചെത്തിയ അജിത്തിന് ഡോർ തുറന്നു കൊടുത്തത് അവന്റെ അമ്മയായിരുന്നു…അവൻ മുറിയിൽ വന്നതും ഫ്രഷാവാൻ പോയതും ഒക്കെയും കാവ്യ ശ്രദ്ധിച്ചിരുന്നു.. അവൻ കിടക്കാനായി അരികിൽ വന്നതും അവൾ ഉറക്കം നടിച്ചു കിടന്നു.. അപ്പോഴാണ് തൊട്ടിലിൽ കിടക്കുന്ന കുഞ് എഴുന്നേറ്റ് കരയുന്നത് അവൻ കാണുന്നത്…

അവൻ കുഞ്ഞിനെ എടുത്ത് കരച്ചിൽ നിർത്താൻ നോക്കി എങ്കിലും കുഞ് കരച്ചിൽ നിർത്തിയില്ല…

കാവ്യ… കാവ്യ… 

എന്താ അജിയേട്ടാ… അവൾ ഉറക്കം നടിച്ചുകൊണ്ട് ചോദിച്ചു..

ദേ കൊച്ച് കരയുന്നു..

അതിന് ഞാൻ എന്ത്‌ വേണം..

ഞാനെന്ത് വേണം എന്നോ പിന്നെ എനിക്കാണോ കോച്ചിന്റെ കരച്ചിൽ നിർത്താൻ പറ്റുക..എടീ കുഞ് വിശന്നിട്ട കരയുന്നത്..

ഞാനിപ്പോ പാല് കൊടുത്ത് കിടത്തിയതെ ഉള്ളു അജിയേട്ടാ…പ്ലീസ് എനിക്ക് തീരെ വയ്യ നിങ്ങൾ ഒന്ന് മാനേജ് ചെയ്യ് എന്നും പറഞ്ഞു അവൾ മൂടിപ്പുതച്ചു കിടന്നു…

ഈ പെണ്ണിന്റെ ഒരു കാര്യം..

വേറെ വഴിയില്ലാതെ അജിത് കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറക്കി തൊട്ടിലിൽ കിടത്തി…. ശേഷം മൂടിപ്പുതച്ചു ഉറങ്ങുന്നവളുടെ പുതപ്പ് വലിച്ചുമാറ്റി കവിളിൽ കടിച്ചു കൊണ്ട് ചോദിച്ചു നമുക്ക് എത്ര കുട്ടികൾ വേണമെന്നാ നീ പറഞ്ഞത്….

എന്താ അജിയേട്ടായിത് ഞാൻ ഉറങ്ങട്ടെ..

പറ…

ശേ ഇത് വല്യ ശല്ല്യായല്ലോ..

നീ പറയുന്നോ അതോ ഞാൻ പറയിപ്പിക്കണോ എന്നും പറഞ്ഞു അവളുടെ കീഴ്ച്ചുണ്ടിൽ പതിയെ കടിച്ചു വിട്ടു..

ആഹ്.. എന്താ ഇത്…

എങ്കിൽ പറ..

ആറ്..

ആറ്… എന്നിട്ട് ഇങ്ങനെ പോത്തുപോലെ ഉറങ്ങാനാ… നിനക്ക് വെച്ചിട്ടുണ്ട്ട്ടാ എന്നും പറഞ്ഞു അവളുടെ കാതോരം ചുംബിച്ചു…ശേഷം അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…

അജിയേട്ടാ… എന്താ ഇത്. വിടുന്നെ…ഞാൻ ട്ടയേർഡ് ആണ് അതുകൊണ്ടാ…

പാർട്ടി എങ്ങനെ ഉണ്ടായിരുന്നു…

അത് കേട്ടതും കാവ്യ ഒന്ന് ഞെട്ടി..

എന്താ..

പാർട്ടി എങ്ങനെ ഉണ്ടായിരുന്നുവെന്ന്..

അത് പിന്നെ..കൊള്ളായിരുന്നു….

നിനക്കെന്താ ഒരു ടെൻഷൻ പോലെ…

ടെൻഷനോ.. എനിക്കോ… അങ്ങനെയൊന്നും ഇല്ല… ഇയാൾ മാറിക്കെ ഞാൻ ഉറങ്ങട്ടെ എന്നും പറഞ്ഞു അവനെ അടർത്തി മാറ്റി അവൾ മുഖം തിരിച്ചു കിടന്നതും അജിത് 
അവളുടെ വയറിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു കണ്ണടച്ചു കിടന്നു… അവൻ ഉറങ്ങി എന്ന് മനസിലാക്കിയ കാവ്യാ ആഞ്ഞൊരു ശ്വാസം വലിച്ചു ഇന്ന് നടന്നത് ഒക്കെയും മനസ്സിൽ നിന്നു മായ്ച്ചു കളയാൻ ശ്രമിച്ചു…

*************

നാലു വർഷങ്ങൾക്ക് ശേഷം…

ഇന്ന് അമലിന്റെ വിവാഹമാണ്…. ഇന്നലെ രാത്രിയിലെ സംഗീത് നൈറ്റ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഒരുപാട് വൈകിയിരുന്നു.. അതിനാൽ സാക്ഷി എഴുന്നേൽക്കാൻ ഇത്തിരി വൈകിപ്പോയി..എഴുന്നെല്കാൻ വൈകിയതിന്റെ  ദേഷ്യത്തിൽ ഓരോന്ന് പിറുപിക്കുവാണ് സാക്ഷി….അഗ്നിയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന തങ്ങളുടെ പോന്നോമനയിലേക്ക് സാക്ഷിയുടെ കണ്ണുകൾ നീണ്ടു….അഗ്നിയുടെ തനി പകർപ്പാണ് ആ കുഞ്… 

രണ്ടും  ഉറങ്ങുന്നത് കണ്ടില്ലേ…. അല്ലെങ്കിലേ ഇന്നലെ അവിടുന്ന്  വൈകിയാ തിരിച്ചു വന്നത്… ഒന്ന് ഉറങ്ങാം എന്ന് വെച്ചപ്പോൾ പപ്പേടേം മോന്റെയും വക കള്ളനും പോലീസും കളി… അതിനിടയിൽ ഡെവിളിന്റെ വക റൊമാൻസും…

പോലീസായ മോന്റെ ഇടികൊണ്ട് കള്ളനായ പപ്പാ വീഴുന്നത് മൊത്തം ഉറങ്ങി കിടക്കുന്ന എന്റെ ദേഹത്തേക്ക്.. എന്നിട്ടോ കിട്ടിയ ഗ്യാപ്പിൽ മൊത്തം കിസ്സടിയും കെട്ടിപിടിത്തവും…ഒരു വെടിക്ക് രണ്ടു പക്ഷി… കള്ളൻ…സാക്ഷിക്ക് ഇന്നലത്തെ സംഭവം ഓർത്താപ്പോൾ ചിരി വന്നു..

ഡെവിൾ… ഡെവിൾ.. എഴുന്നേറ്റെ….
സാക്ഷി കൃത്രിമ ദേഷ്യത്തോടെ വിളിച്ചു..

എന്തുവാടി… ഉറങ്ങാനും സമ്മതിക്കില്ലേ.

ഡോ… പോലീസേ സമയം എന്തായീന്ന നിങ്ങടെ വിചാരം.. നമുക്ക് പോണ്ടേ..

എങ്ങോട്ട്..

നിങ്ങളുടെ മറ്റവളെ കാണാൻ.. എന്തെ..എഴുന്നേൽക്ക് മനുഷ്യാ.. എനിക്ക് ഒരുങ്ങാനുള്ളതാ…

നീ ഒരുങ്ങിക്കോടി…

ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ… അവരൊക്കെ ഒരുങ്ങി കഴിഞ്ഞു അവിടെ എത്തിക്കാണും..ഞാനിന്നും ലേറ്റ്….

അത് കേട്ടതും അഗ്നി ഒറ്റകണ്ണ് തുറന്നു അവളെ നോക്കി കുഞ്ഞിനെ ബെഡിലേക്ക് കിടത്തി അവളെ വലിച്ചു നെഞ്ചിലേക്കിട്ടു അവളുടെ അധരങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങിയപ്പോഴാണ് അവരുടെ കുറുമ്പൻ 
എഴുന്നേറ്റു ഇരുവരുടെയും ഇടയിലേക്ക് ചാടിയത്…

ഡെവിൾ… ഗുഡ് മോർണിംഗ്….ഗുഡ് മോർണിംഗ് മമ്മ..

കുഞ്ഞിനെ കണ്ടു രണ്ടുപേരും അകന്നു മാറി…

ഡെവിൾ എന്നുള്ള വിളികേട്ട അഗ്നി നോക്കിപേടിപ്പിച്ചു…

ഇപ്പഴാ പപ്പാ ശരിക്കും ഡെവിൾ ആയത്… അല്ലെ മമ്മ.. മിസ്റ്റർ ഡെവിൾ…

അത് കേട്ട് സാക്ഷിക്ക് ചിരി വന്നു..

വിളിക്കുന്നത് കേട്ടില്ലേ…സ്വന്തം തന്തയെ ഡെവിൾ എന്ന് വിളിക്കുന്ന ഏതെങ്കിലും മക്കൾ ഉണ്ടാവുമോ…അതെങ്ങനെയാ ഓരോന്ന് പഠിപ്പിച്ചു വിട്ടിരിക്കുവാണല്ലോ.. അഗ്നി സാക്ഷിയെ കൃത്രിമ ദേഷ്യത്തോടെ നോക്കി..

അത് കേട്ടതും സാക്ഷി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു..

മമ്മയെ വഴക്ക് പറയല്ലേ  ഡെവിൾ …എന്നും പറഞ്ഞു അഗ്നിയുടെ കവിളിൽ അമർത്തി മുത്തിയതും അഗ്നിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…

ഇനി ജൂനിയർ ഡെവിളും സീനിയർ ഡെവിളും പെട്ടെന്ന് ഫ്രഷാവാൻ നോക്കണേ.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ..അതും പറഞ്ഞു സാക്ഷി എഴുന്നേറ്റു..

അങ്ങനെ പോയാൽ എഅങ്ങനെയാ മിസിസ് ഡെവിൾ ഞാൻ ഇന്നലെ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോയാൽ മതി…..എന്നും പറഞ്ഞു അവളെ ഒന്നുകൂടെ നെഞ്ചിലേക്ക് വലിച്ചിട്ടു..

അന്നേരം അഗ്നിയുടെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നതും 
സാക്ഷി അവനെ നോക്കി പേടിപ്പിച്ചു…

പറ… ഞാൻ ചോദിച്ചത് എപ്പോ തരും…അഗ്നി അവളുടെ  മുഖത്തേക്ക് വീണു കിടക്കും മുടിയിഴകൾ മാടിയൊതുക്കികൊണ്ട് ചോദിച്ചു..

തരും തരും ഇയാൾ നോക്കിനിന്നോ… ഒന്നിനെകൊണ്ടെന്നേ എനിക്ക് ഇരിക്കപ്പൊറുതി ഇല്ല പിന്നെയാ അടുത്തത് എന്നും പറഞ്ഞു അവൾ അഗ്നിയെ തള്ളി മാറ്റി അവിടുന്ന് പോയി..

നിന്നെ ഞാൻ എടുത്തോളാടി…

ഓ…

സാക്ഷി മുഖംകോട്ടി.

അമലിന്റെ കല്യാണം എല്ലാവരും വൻ ആഘോഷമാക്കി മാറ്റി പെങ്ങന്മാരുടെ സ്ഥാനത്തു നിന്നു സാക്ഷിയും കാവ്യായുമാണ് എല്ലാം ചെയ്ത് കൊടുത്തത്… അങ്ങനെ താലികെട്ടുംഫോട്ടോ ഷൂട്ടും സദ്യയൊക്കെ കഴിഞ്ഞു എല്ലാവരും കൂടി നവമിഥുങ്ങളെ അനുഗ്രഹിച്ചു… കൂട്ടത്തിൽ  ചന്ദ്രശേഖരനും ഉണ്ടായിരുന്നു…. അയാൾ വീണ്ടും സി എം ആയി സ്ഥാനമേറ്റിരുന്നു..തിരക്ക് കാരണം അയാൾ നേരത്തെ പോയിരുന്നു… അയാൾക്ക് അമലിപ്പോൾ സ്വന്തം മകനേപ്പോലെയാണ്… 

അങ്ങനെ എല്ലാം കഴ്ഞ്ഞു അജിത്തും അഗ്നിയും കൂടി ഒരുമിച്ചു അമലിനെ ഇറുകെ പുണർന്നു വിവാഹാശംസകൾ അറിയിച്ച ശേഷം അവന്റെ കാതിൽ അഗ്നി പതുക്കേ ചോദിച്ചു…

കാർത്തിക്കിന്റെ ബോഡി എവിടെയാ നിങ്ങൾ കുഴിച്ചു മൂടിയത്….

അഗ്നിയുടെ ചോദ്യം കേട്ട് ഞെട്ടലോടെ അമൽ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി..

അപ്പോഴും രണ്ടുപേരുടെയും മുഖത്തു പുഞ്ചിരിയാണ് അമലിന് കാണാൻ പറ്റിയത്..

പറയെടോ അമലേ…എവിടെയാ അത്.

അജിത് വീണ്ടും ചോദിച്ചു…

നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നത്..
ഏത്.. ഏത്..കാർത്തിക് എന്ത്‌ ബോഡി..എനിക്കൊന്നും അറിയില്ല.. നിങ്ങൾ രണ്ടും വെള്ളം അടിച്ചിട്ടുണ്ടല്ലേ..എനിക്ക് മനസ്സിലായി..

അമൽ പതർച്ച മറച്ചു പിടിച്ചുകൊണ്ടു പറഞ്ഞു…

മോനെ അമലേ ഞങളുടെ കെട്ടിയോള്മാർക്ക്‌ ഇത്തിരി റൊമാന്റിക്കായി ഒരുമ്മയൊക്കെ കൊടുത്തപ്പോൾ രണ്ടും തത്ത പറയുന്നത് പോലെ അങ്ങ് എല്ലാം പറഞ്ഞു…
സത്യം പറഞ്ഞാൽ നിനക്ക് ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാം.. ഇല്ലെങ്കിൽ ഞങ്ങൾക്ക് ചില കടുത്ത തീരുമാനം എടുക്കേണ്ടി വരും…

അജിത് സാറെ… എനിക്ക് അവളുമാരെ നന്നായിട്ട് അറിയാം.. ഒരുപക്ഷെ ഞാൻ നിങ്ങളോട് സത്യങ്ങൾ തുറന്നു പറഞ്ഞാലും അവളുമാർ പറയില്ല… അത്രയ്ക്കും എനിക്ക് അവരെ വിശ്വാസമാണ്…. ശരിയാണ് ഞാനാണ് അവനെ കൊന്നത്… എന്റെ കലി അടങ്ങും വരെ ഞാൻ അവന്റെ തലയ്ക്കടിച്ചു കൊന്നു …. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത അവനെ കൊന്നു എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളു സാറെ … നമ്മുടെ ശ്രീയെ അവൻ.. എനിക്ക്.. എനിക്കത് കണ്ടു നിൽക്കാൻ പറ്റിയില്ല സാറെ..അമൽ അന്ന് നടന്നതൊക്കെയും അവരോട് പറഞ്ഞു….

എല്ലാം കേട്ടതും അഗ്നിയുടെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നു വന്നു… അഗ്നിക്ക് അമലിനോട് വല്ലാത്തൊരു ബഹുമാനം തോന്നിപോയി…

അഗ്നി അമലിന്റെ കരം കവർന്നുകൊണ്ട് പറഞ്ഞു….

അന്ന് എന്താണ് നടന്നത് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.. അന്ന് രാത്രി ഞങ്ങൾക്ക് ഒരു കാൾ വന്നതിന്റെ ഭാഗമായാണ് ഞങൾ ചെക്പോസ്റ്റിൽ ചെക്കിങ്ങിനു പോവുന്നത്… പക്ഷെ അതൊരു റോങ്ങ്‌ ഇൻഫാർമേഷൻ ആയിരുന്നു എന്ന് കുറച്ചു കഴിഞ്ഞാണ് ഞങ്ങൾക്ക് മനസിലാവുന്നത്… ആരോ മനഃപൂർവം കരുതിക്കൂട്ടി ഞങ്ങളെ അവിടുന്ന് മാറ്റിയതാണ്…അങ്ങനെ ഞാനും ഇവനും തിരിച്ചു വരുന്ന വഴിയിലാണ് 
നിങ്ങൾ മൂന്നുപേരും അന്ന് രാത്രി കാറിൽ എങ്ങോട്ടോ പോവുന്നത് ഞങൾ കാണുന്നത്…. നിങ്ങളുടെ പുറകെ അന്ന് ഞങ്ങളും ഉണ്ടായിരുന്നു… നിങ്ങൾ അവിടെ ബോഡി കുഴിച്ചിട്ട് പോയതും ഞങ്ങൾ 
അവിടെ എത്തി ആ ബോഡി പുറത്തെടുത്തു… അത് കാർത്തിക് ആണെന്ന് തിരിച്ചറിഞ്ഞതും നിങ്ങൾക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കി ഞങ്ങൾ ആ ബോഡി അവിടുന്ന് മാറ്റി.. കാരണം നിങ്ങൾ കുഴിച്ചിട്ടിടം സേഫ് ആയിരിക്കില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു… അവനെ നിങ്ങളിൽ ആരാണ് കൊന്നത് എന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു… ആരായാലും ഞങ്ങൾക്ക് നിങ്ങൾ മൂന്നുപേരും പ്രിയപ്പെട്ടതാണ്.. നിങ്ങൾക്ക് ദോഷം വരുന്ന ഒന്നും ഞങ്ങൾക്ക്‌ ചെയ്യാൻ കഴിയില്ലായിരുന്നു…. അത് നിങ്ങൾ മനസ്സിലാക്കാതെപോയി…നിങ്ങൾ ഞങ്ങളോട് എന്നെങ്കിലും സത്യം തുറന്നു പറയും എന്ന് ഞങ്ങൾ കരുതി….അത് വരെ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്നു ഞങ്ങളും വിചാരിച്ചു….

അഗ്നി പറഞ്ഞു നിർത്തി..

എന്റെ മോനെ ..ഇത് ദൃശ്യം ടു വിനെ വെല്ലുന്ന ട്വിസ്റ്റ്‌ ആയിപോയല്ലോ…
എന്നിട്ട്.. എന്നിട്ട് നിങ്ങൾ ആ ബോഡി എങ്ങോട്ടാ മാറ്റിയത്… അമൽ കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു..

അത് സസ്പെൻസ് ആണ്… ആ സത്യം ഞങ്ങളോടൊപ്പം തന്നെ മണ്ണോടു ചേരട്ടെ..അല്ലേടാ അജി…

എന്റെ സാറെ..സാർ ജോർജ്കുട്ടി കളിക്കാതെ കാര്യം പറ…

സോറി അമൽ… ഞങ്ങളിൽ നിന്നും മൂന്നാമതൊരാൾ അത് അറിയില്ല .. അതുപോലെ ഈ സത്യം നമ്മൾ മൂന്ന്പേര് ഒഴികെ നാലോമതൊരാൾ അറിയാനും പാടില്ല… 

അതായത് കുരുവി ഞങ്ങളുടെ കെട്ടിയോള്മാർ ഒരിക്കലും ഞങ്ങൾ ഇതറിഞ്ഞ കാര്യം അറിയരുത് എന്ന് ചുരുക്കം..

അജിത് കൂട്ടിച്ചേർത്തു..

ഞാൻ ഒന്ന് ആലോചിക്കട്ടെ..അമൽ പറഞ്ഞു 

എന്നാൽ ഞങ്ങൾക്കും ചിലത് ആലോചിക്കേണ്ടി വരും അല്ലേടാ അജിയെ…കൊന്നത് നീയാ…

അഗ്നി പ്രത്യേക താളത്തിൽ പറഞ്ഞു..

സാറന്മാർക്ക്‌ ഇന്ന് തന്നെ ഇതൊക്കെ തുറന്നു പറയണമായിരുന്നോ.. മൂഡ് പോയി മൂഡ് പോയി…

പിന്നല്ലാതെ… മോനെ അമലേ ഇനി ഇതോർത്തു മോന് മനസ്സ് വിഷമിപ്പിക്കണ്ട.. ഇത് ഞങളുടെ വക വിവാഹ സമ്മാനം ആണെന്ന് കരുതിയാൽ മതി…

ഇത് വല്ലാത്ത സമ്മാനം ആയിപോയി… അല്ല സാറെ  ക്യൂറിയോസിറ്റി കൊണ്ട് ചോദിക്കുന്നതാ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇങ്ങുന്നുണ്ടോ… അതിൽ കാണുമോ ആ ബോഡി എവിടെയാണുന്നുള്ള സത്യം…

പിന്നല്ലാതെ സെക്കന്റ്‌ പാർട്ട്‌ ഉറപ്പായും കാണും ബോഡിഗാർഡ് ടു…പക്ഷെ അതിൽ കാർത്തിക്കിന്റെ ബോഡി എവിടെയാണ് എന്ന കാര്യം പറയാൻ വഴിയില്ല … അതൊരു ഫാമിലി എന്റർടൈൻമെന്റ് സ്റ്റോറി ആയിരിക്കും…അതിൽ മുഴുവൻ മിസ്റ്റർ ഡെവിളും മിസ്സിസ് ഡെവിളും ജൂനിയർ ഡെവിളും  മാത്രമായിരിക്കും…. നിനക്ക് വേണേൽ അതിൽ വല്ല സൈഡ് റോളും തരാം…

അയ്യോ വേണ്ടായേ… നിങ്ങളുടെ റൊമാൻസ് കാണാൻ എനിക്ക് വയ്യേ എന്നെ വിട്ടേക്ക്…

അമൽ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു..

അപ്പോഴാണ് സാക്ഷിയും കാവ്യയും അമലിന്റെ പെണ്ണിനേയും കൊണ്ട് വരുന്നത്….

ദേ വന്നല്ലോ..എന്നാൽ നമുക്ക് ഒരു ഫോട്ടോ എടുത്താലോ അളിയാ അമലിനോടായി അഗ്നി പറഞ്ഞു..

അങ്ങനെ വധുവരന്മാർക്കൊപ്പം നിന്നു അഗ്നിയും സാക്ഷിയുണ് മോനും കാവ്യയും അജിത്തും മോളും കൂടിയുള്ള മനോഹരമായ ചിത്രം ഫ്രയിമിൽ പകർത്തി.. 

അളിയാ അമലേ ഒന്ന് ചിരിക്കെടാ…
അജിത് പറഞ്ഞത് കേട്ട് അമൽ മനോഹരമായി ചിരിച്ചു… കൂടെ ബാക്കി ഉള്ളോരും…. ആ  മനോഹരമായ ചിത്രം അഗ്നിയുടെ ഫോണിൽ ആരോ പകർത്തികൊടുത്തു….

അവസാനിച്ചു….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button