" "
Kerala

റെഡ് അലർട്ട് 8 ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

[ad_1]

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നതോടെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരളാ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്

കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിലും മാവൂർ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. മാവൂർ, മുക്കം മേഖലകളിലാണ് മഴക്കെടുതി. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാത്തമംഗലത്ത് 15 കുടുംബങ്ങളെ മാറ്റി. മാവൂരിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
 



[ad_2]

Related Articles

Back to top button
"
"