Novel

റൗഡി ബേബി: ഭാഗം 14

[ad_1]

രചന: പ്രഭി

അവള് പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ അവളെ വലിച്ച് കാറിലേക്ക് കയറ്റി… കാറ്‌ ഓടിക്കുന്നതിന് ഇടക്ക് ഞാൻ അവളെ നോക്കി… ഒന്നും മിണ്ടാതെ അവള് സീറ്റിലേക്ക് ചാരി കിടക്കുവാണ്.. ഇടക്ക് കണ്ണീർ ഒഴുകുന്നത് തുടച്ചു മാറ്റുന്നുണ്ട്… 🌿🌿🌿🌿🌿🌿🌿 എനിക്ക് ഒരു പരിജയവും ഇല്ലാത്ത ഒരു വീടിന് മുന്നിൽ ആണ് വണ്ടി ചെന്ന് നിന്നത്… ഏതാ സ്ഥലം എന്ന് ചോദിക്കാൻ എബിയെ നോക്കിയതും അവൻ കാറിൽ നിന്നും ഇറങ്ങിയിരുന്നു… “വാ… ഇറങ്ങ്…” “ഇത് എവിടെയാ എബി…” “നീ ഇറങ്ങി വാ ജെന്നി…” വളരെ നന്നായി വൃത്തിയാക്കി ഇട്ടിട്ടുണ്ട്… ഹാളിലേക്ക് ചെന്നതും ഫുഡിന്റെ സ്മെൽ മൂക്കിലേക്ക് അടിച്ചു..

അവിടെ ടേബിളിൽ കുറച്ച് പാത്രം ഇരിക്കുന്നുണ്ട്… നന്നായി മൂടി വച്ചിരിക്കുന്നു… ചെറിയ വീട് ആണെങ്കിലും നന്നായി സൂക്ഷിചിരിക്കുന്നു… ” ഇത് നമ്മുടെ പഴയ വീടാ…. ഇപ്പൊ ഇത് ഞാൻ എന്റെ വർക്ക്‌ പ്ലേസ് ആയി ഉപയോഗിക്കും… ഓവർ നൈറ്റ്‌ വർക്ക്‌ ഉള്ളപ്പോ ഞാനും തോമച്ചനും ഇവിടെ ആണ്..” “ക്ലീൻ ആയി ഇട്ടിട്ട് ഉണ്ടല്ലോ.. എബി ടെ സ്വഭാവം വച്ച് അത് നടപ്പുള്ള കാര്യം അല്ല…” “നീ അങ്ങനെ പറയരുത്… ഞാൻ അത്രക്ക് വൃത്തിയും വെടിപ്പും ഇല്ലാത്തവൻ ആണോടി….”

“ഞാൻ അങ്ങനെ അല്ല പറഞ്ഞെ…” “പിന്നെ…” അതും പറഞ്ഞ് അവൻ എനിക്ക് നേരെ വന്നതും ഞാൻ പിന്നിലേക്ക് നടന്നു… “എന്താ എബി…” “എന്ത്….” “നീ എന്തിനാ ഇങ്ങനെ അടുത്തേക്ക് വരുന്നത്…..” “അത് എന്താ നിനക്ക് പേടി ആവുന്നുണ്ടോ…” “ഞാൻ എന്തിന് പേടിക്കണം.. ഏഹ്..” അത് പറഞ്ഞതും അവൻ എന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു…രണ്ട് കൈ കൊണ്ടും എന്നെ ചേർത്ത് പിടിച്ചു… “അതാണ്… യൂ നോ something ജെന്നി… പണ്ടത്തെ നിന്നെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം… എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന ആ സ്വഭാവം…”

“ഓഹോ… എന്നാ എന്നെ അങ്ങ് വിട്ടേക്ക്…” “അങ്ങനെ അങ്ങ് വിടാൻ ഒക്കുവോ പെണ്ണെ….. ഐ വാണ്ട്‌ മൈ ബര്ത്ഡേ ഡേ ഗിഫ്റ്റ് എഗൈൻ…” “എന്തുട്ട്…” “താടി…” അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കിയതും ചെക്കൻ എന്നെ വലിച്ച് മതിലിനോട് ചേർത്ത് നിർത്തി…. എന്റെ മുഖം ആകെ അവന്റെ കണ്ണുകൾ ഓടി നടന്നു.. എന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി അവൻ വന്നതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു… “എബി മോനെ…” പുറത്ത് നിന്ന് വിളി കേട്ടതും ഞങ്ങൾ വിട്ട് നിന്നു..

. “ആഹ് ചേട്ടനോ… എന്തായി…” “വണ്ടി പുറത്ത് കിടക്കുന്നത് കണ്ട് വന്നത് ആ.. ഞാൻ ഒന്ന് വീട് വരെ പോയതാ.. ഭക്ഷണം ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ട്… എന്ത് ആവശ്യം ഉണ്ടേലും വിളിക്കണേ…” “വിളിച്ചോളാം ചേട്ടാ… ശെരി…” ആ ചേട്ടനോട് വർത്താനം പറഞ്ഞ് കഴിഞ്ഞ് എബി വാതിൽ അടച്ചു കുറ്റി ഇട്ടു.. “ഇവിടെ അടുത്ത് ഉള്ളതാ… ഈ വീടും പരിസരവും ഒക്കെ നോക്കുന്നത് പുള്ളിയാ… ഇന്ന് നിനക്ക് സർപ്രൈസ് തരാൻ വേണ്ടി ഇവിടെ ഒക്കെ അറേഞ്ച് ആക്കാൻ ഇരുന്നത് ആ… ഒന്നും നടന്നില്ല… ഹ്മ്മ്….”

അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു… 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ഫോൺ ബെൽ അടിച്ചത് കേട്ടാണ് രാവിലെ കണ്ണ് തുറന്നത്…. “എന്താടാ….” “ഡാ എബി… നീ ഇത് എവിടെ ആ… ഇന്നലെ പോയത് അല്ലെ വീട്ടീന്ന്… വിളിച്ചാൽ ഫോൺ എടുത്തൂടെ..” “ഡാ… ഞാൻ പഴയ വീട്ടിൽ തന്നെ ഉണ്ട്….” “അവളേം കൊണ്ട് രാത്രി ഇവിടെന്ന് ആരോടും പറയാതെ ഇറങ്ങി പോയത് എന്തിനാ… നിങ്ങൾ ഇങ്ങോട്ട് വരുന്നില്ലേ…” “ഇല്ല….” “എബി… മമ്മി ആകെ സീൻ ആണെ… നീ ഇങ്ങോട്ട് വാ…”

“ഞാൻ അങ്ങോട്ട് വരും… എനിക്ക് തോന്നുമ്പോ… മമ്മിയോട് എനിക്ക് വരുമ്പോ കുറച്ച് ചോദിക്കാൻ ഉണ്ട്…” “എടാ….” “നീ വച്ചേ… എനിക്ക് ഉറങ്ങണം… ബൈ…” ഫോൺ വച്ച് തിരിഞ്ഞതും കണ്ടത് പൂച്ചകുട്ടിയെ പോലെ ചുരുണ്ട് കൂടി കിടക്കുന്ന ജെന്നിയെ ആണ്… ഇന്നലെ ഫ്രഷ് ആയി കഴിഞ്ഞ് എന്റെ ഒരു ബനിയനും ഷോർട്സും ഇട്ടാണ് കിടന്നത്… മുടി എല്ലാം ഇങ്ങനെ പാറി പറന്ന് കിടക്കുന്നുണ്ട്.. അത് അവളുടെ ഭംഗി ഒന്ന് കൂടി കൂട്ടി ഞാൻ ഒന്ന് കൂടി അവളോട് അടുത്ത് കിടന്നു…

മുടി മ്മുഖത്തു നിന്നും ഒതുക്കി വച്ചു… മെല്ലെ കവിളിൽ ഒന്നു തലോടി… അത് അറിഞ്ഞത് കൊണ്ട് ആവാം അവള് മെല്ലെ കണ്ണ് തുറന്നു… “മോർണിംഗ് എബി….” “മോർണിംഗ്….” “എന്താ ഇങ്ങനെ നോക്കുന്നെ…” “ചുമ്മാ…. ക്യാൻ ഐ കിസ്സ് യൂ ജെന്നി…” അതിന് മറുപടി ആയി കണ്ണ് ചിമ്മി അവളൊന്നു ചിരിച്ചു… എന്റെ സാറേ…. അപ്പൊ അവളെ കാണാൻ ശെരിക്കും ക്യൂട്ട് ആയിരുന്നു… വീണ്ടും കുറെ നേരം അവളെ തന്നെ നോക്കി കിടന്നു….

ഇനിയും ആ കണ്ണുകളിലേക്ക് നോക്കിയാൽ ശെരി ആവില്ല… ഞാൻ വേഗം നേരെ കിടന്നു… എന്തോ പറയാൻ അവൾക് നേരെ തിരിഞ്ഞതും ദേ പോവുന്നു പെണ്ണ് എഴുനേറ്റ്… 🌿🌿🌿🌿🌿🌿🌿 എഴുനേൽക്കാൻ തുടങ്ങുമ്പോഴാണ് എബി എന്നെ വലിച്ച് ബെഡിലെക്ക് ഇട്ടത്…എത്ര നേരം ആണെന്ന് അറിയില്ല അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നത്… പെട്ടെന്ന് ആ മുഖത്ത് വല്ലാത്ത ഒരു ഭാവം നിറഞ്ഞു…

എന്നിലേക്ക് അവൻ മുഖം അടുപ്പിച്ചപ്പോ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ അടഞ്ഞു… കഴുത്തിലേക്ക് അവൻ മുഖം അടുപ്പിച്ചതും ഞാൻ ഒന്ന് വിറച്ചു കൊണ്ട് അവനെ മുറുക്കി പിടിച്ചു… അവന്റെ ദന്തങ്ങൾ അവിടെ ആഴ്ന്നിറങ്ങുമ്പോ സുഖമുള്ള ഒരു വേദന ഞാൻ അറിഞ്ഞു …. അവിടെ സ്നേഹത്തോടെ ഒരിക്കൽ കൂടി അവൻ ചുംബിച്ചു…. ആ നിമിഷം മറ്റെല്ലാം മറന്ന് ഞാൻ അവനിലേക്ക് അലിഞ്ഞു ചേർന്നു…

എന്നിൽ ഒരു നോവ് പടർത്തി ഞാൻ എന്റെ നല്ല പാതിയോട് ചേർന്നു..വയറിൽ മുഖം അമർത്തി അവൻ കിടന്നപ്പോ ആ മുടിയിഴകളിൽ കൂടി ഞാൻ പതിയെ വിരലോടിച്ചു….. വീണ്ടും അവൻ എന്നിലേക്ക് അമർന്നപ്പോൾ ഇരു കണ്ണുകളും അടച്ച് കൊണ്ട് ഞാൻ അവന്റെ സ്നേഹത്തെ സ്വീകരിച്ചു…. 🌿🌿🌿🌿🌿🌿🌿🌿 ഞാൻ ഫ്രഷ് ആയി വരുമ്പോ ജെന്നി വരാന്തയിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ട്… എനിക്ക് ഉള്ളത് ടേബിളിൽ ഉണ്ട്… “ചായ എപ്പോ എത്തി…”

“അറിയില്ല ഡോർ തുറന്നപ്പോ ഇവിടെ വരാന്തയിൽ ഫ്ലാസ്കിൽ ചായയും കഴിക്കാൻ ഉള്ളതും ഒക്കെ ഉണ്ട്… ചായ തണുത്തു പോയിട്ട് ഉണ്ട്…” എന്നെ നോക്കാതെ മറ്റെങ്ങോ നോക്കിയാണ് അവള് അതിന് മറുപടി പറഞ്ഞത്… എങ്കിലും ആ ചുണ്ടുകളിൽ ഒരു കള്ള ചിരി ഒളിഞ്ഞു കിടന്നിരുന്നു… “മ്മ്….” അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്… ഞാൻ എഴുന്നേറ്റത്തും ജെന്നി എന്നെ തടഞ്ഞു… “ഞാൻ കൊണ്ട് വരാം…” ഫോൺ കൊണ്ട് വരുമ്പോ പെണ്ണിന്റെ മുഖത്ത്‌ തീരെ തെളിച്ചം ഇല്ല.. ഞാൻ ഫോൺ വാങ്ങി നോക്കിയപ്പോ മാളു കാളിങ്…. ഡിസ്പ്ലേയിൽ ഞാനും അവളും നിൽക്കുന്ന ഫോട്ടോയും… ഫോൺ എന്റെ കൈയിൽ തന്നിട്ട് അവള് തിരിച്ചു അകത്തേക്ക് പോയി… അപ്പോഴേക്കും കാൾ കട്ട്‌ ആയി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!