Novel

ഹൃദയം: ഭാഗം 12

[ad_1]

രചന: മുല്ല

അവളുടെ കണ്ണുകൾ വിടർന്നു….
പെട്ടെന്ന് തന്നെ മുഖം വാടുകയും ചെയ്തു….

“ഗൗതം….. ഞാൻ…. എനിക്കിപ്പോ എന്താ പറയാന്ന്….”

എന്തുത്തരം അവന് നൽകണം എന്നറിയാതെ അവളൊന്നു പതറി….

“എന്തെ…. പേടിച്ചോ ദീപിക …. ഞാൻ വെറുതെ പറഞ്ഞതാ…. ഒരു തമാശക്ക്…. എന്നെ സ്നേഹിക്കാൻ നിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല ദീപിക…. പ്രണയം കൊണ്ട് ഒരു തവണ മുറിവേറ്റവൾ ആണ് നീ …. അതുണങ്ങാൻ സമയമെടുക്കും… എനിക്കറിയാം… അത്‌ എന്നേക്കാൾ നന്നായി ആർക്കാണ് അറിയുക…  പക്ഷെ എനിക്ക് നിന്നെ സ്നേഹിക്കാലോ… നിനക്കൊരിക്കലും ശല്യമാവാതെ…. ദാ… പൂ പിടിച്ചോ….. “

ചിരിയോടെ പറഞ്ഞു അവളുടെ കയ്യിൽ പൂ കൊടുത്തിട്ട് അവൻ മുന്നോട്ട് നടന്നു കുറച്ചു നീങ്ങി നിന്നു….

ദീപു താമര പൂക്കൾ കയ്യിൽ വാങ്ങി നെഞ്ചോട് ചേർത്ത് പിടിച്ചു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു…. താമര പ്പൂ കിട്ടിയ സന്തോഷം…. അതിലുപരി വേറെയും എന്തൊക്കെയോ….
അവൾ ഗൗതമിനെ ഒന്ന് നോക്കി…

“എന്റെ ഡ്രെസ്സൊന്ന് ഉണങ്ങട്ടെ… എന്നിട്ട് പോകാം….”

അത്‌ പറഞ്ഞു കൊണ്ട് അവൻ പാടത്തേക്ക് തന്നെ നോക്കി നിന്നു…

അവന്റെയുള്ളിൽ ഒരു സാഗരം തന്നെ അലയടിക്കുന്നുണ്ട് എന്നവൾക്ക് തോന്നി…. ഗൗതമിന്റെ മനസ്സ് അവൻ തനിക്ക് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നു… ഇനി തന്റെ ഊഴമാണ്…. താൻ എന്ത് മറുപടിയാണ് അവന് കൊടുക്കുക…. അവനോട് തനിക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടോ… തകർന്ന് പോയപ്പോൾ എല്ലാം എവിടുന്നോ വന്നെത്തി തനിക്ക് താങ്ങായി മാറിയവൻ ആണ്… തന്നെ ഹൃദയത്തിൽ പേറി നടന്നവൻ…. തന്നെ സ്നേഹിക്കാൻ തനിക്ക് സ്നേഹിക്കാൻ ഒരു കുടുംബം മുഴുവൻ തന്നവൻ…. എങ്ങനെ അവന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കും…. 

“ഗൗതം…..”

അവളുടെ വിളി കേട്ടവൻ തിരിഞ്ഞു നോക്കി….. അവന്റെ കണ്ണുകളിൽ കാണുന്ന പ്രതീക്ഷ….

“ഗൗതം വിശ്വസിക്കുന്നുണ്ടോ ഞാനും യദുവും തമ്മിൽ അങ്ങനെ ഒരു റിലേഷൻ ഉണ്ടായിട്ടുണ്ടെന്ന്….”

അത്‌ ചോദിക്കെ അവളുടെ കണ്ണ് നിറഞ്ഞു….

ഇല്ലെന്ന് തലയാട്ടി അവൻ….

“എന്തെ… എന്നെ അത്ര വിശ്വാസം ആണോ….”

“അതേ….”

“പിന്നെന്തിനാ അപ്പൊ അന്ന് കരഞ്ഞത്…..”

“അന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ച് പോയി… മനസ് തകർക്കുന്ന വാർത്ത ആയതിനാൽ ആകും…. പിന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവൻ വെറുതെ പറഞ്ഞതാണെന്ന്…. കാരണം എന്നെ കാണിക്കാൻ വേണ്ടി അവൻ നിന്നെ തൊടുമ്പോൾ ഒക്കെ അവനോടുള്ള നിന്റെ അകൽച്ച… Irritation….അത്‌ ഞാൻ ശ്രദ്ധിച്ചിരുന്നു… 
I mean bad touch… അങ്ങനെ ഉള്ള നീ എങ്ങനെ അവന്റെ കൂടെ…. അതൊരു സംശയം ആയി എന്റെ ഉള്ളിൽ കിടന്നിരുന്നു… “

“മ്…. സത്യമാണ് ഗൗതം…. അങ്ങനെ ഒന്നും എനിക്ക് കഴിയുന്നില്ലായിരുന്നു…. പലപ്പോഴും തോന്നിയിട്ടുണ്ട് അവന് വേണ്ടത് എന്റെ ശരീരമായിരുന്നോ എന്ന്… സാക്ഷിയും ആയിട്ടുള്ള അവന്റെ റിലേഷൻ.. അതെനിക്ക് കാണിച്ചു തന്നു എന്റെ തോന്നൽ ശെരിയായിരുന്നു എന്ന്… അവന് വേണ്ടത് എന്റെ ദേഹം ആയിരുന്നു എന്ന്…. എന്നിൽ നിന്നും കിട്ടാത്തത് അവളുടെ അടുത്തേക്ക് തേടി പോയി അവൻ….”

“മതി ദീപിക… നമുക്കാ ടോപിക് വിടാം… ഇനി അത്‌ സംസാരിക്കണ്ട…. “

ഒരു തരം അസ്വസ്ഥതയോടെ പറഞ്ഞു ഗൗതം….

മ്……

പിന്നെയും അവർക്കിടയിൽ നിശബ്ദത പടർന്നു….

“വാ…. പോകാം നമുക്ക്….”

അവളെ നോക്കി പറഞ്ഞിട്ട് മുന്നോട്ട് നടന്നവന്റെ മുന്നിലേക്ക് അവൾ പെട്ടെന്ന് ആ താമര പൂക്കൾ  നീട്ടി…

” ഗൗതം.. Will you marry me…” ❤️

“ദീപിക…..”

അത്ഭുതത്താൽ കണ്ണുകൾ വിടർത്തിക്കൊണ്ടവൻ വിളിച്ചു…
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

“ഒത്തിരി സ്നേഹിക്കാമോ ഗൗതം എന്നെ….”

അവളുടെ കൈകളിൽ പിടുത്തമിട്ട് ആ താമര പൂക്കൾ അടക്കം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പുണർന്നു ഗൗതം….

“സ്നേഹിക്കാം… ഒരുപാട് സ്നേഹിക്കാം…. അല്ല… ഇപ്പോഴും സ്നേഹിക്കുന്നുണ്ട്….”

അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി….

“ഇനി കരയരുത് എന്റെ ദീപു… “

“ഇല്ല…”

“എന്നാ നമുക്ക് പോകാല്ലേ….”

മ്….

അവളുടെ വിരലുകളിൽ വിരൽ കോർത്തു നടന്നവൻ വീടെത്താറായതും അവളെ വിട്ടു…
ദീപു അവനെ തിരിഞ്ഞു നോക്കിയതും അവനൊന്നു ചിരിച്ചു…

“ഇപ്പൊ തല്ക്കാലം വേറാരും അറിയണ്ട… അനൂന് എന്തോ സംശയം ഒക്കെയുണ്ട്… ഇന്ന് കാലത്ത് അവളെന്നെ ഒന്ന് കുടയാൻ നോക്കിയതാ..”

ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ ദീപു….

“ഇനി എന്റെ പെണ്ണിന് എന്തെങ്കിലും ഒക്കെ സംസാരിക്കാം ട്ടോ… ഈ ചിരിയും മുക്കിയും മൂളിയും ഒക്കെയുള്ള മറുപടി ഇനീം വേണോ….”

ദീപു അപ്പോഴും ഗൗതം പറഞ്ഞ എന്റെ പെണ്ണ് എന്ന വാക്കിൽ സന്തോഷം കൊള്ളുകയായിരുന്നു…
പെട്ടെന്നാണ് അവൾക്ക് മറ്റൊരു കാര്യം ഓർമ വന്നത്….

“അതേയ്…. എന്തിനാ അന്നെന്നോട് ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞേ…..”

ഗൗതം ഒന്ന് ചിരിച്ചു….

“ഓ… അതോ… അത്‌ നീ എന്റെ കൂടെ വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ്… ഒന്നുല്ലെങ്കിലും ഞാൻ യദുവിന്റെ ഫ്രണ്ട് അല്ലേ… ഞാനും അവനെ പോലെ  ആണെന്ന് തെറ്റിദ്ധരിക്കണ്ടല്ലോ…”

തലയാട്ടിയൊന്ന് ചിരിക്കുമ്പോൾ ഉള്ളു നിറയെ സന്തോഷം ആയിരുന്നു….

വീടിനുള്ളിലേക്ക് കയറിയതും എന്തൊക്കെയോ മനസ്സിലായത് പോലെ അനുവും ഗീതുവും ഒക്കെ ചിരിക്കുന്നുണ്ട്…..
എങ്കിലും ആർക്കും പിടി കൊടുക്കാതെ ദീപുവും ഗൗതമും നിന്നു…..

നോട്ടങ്ങളിലൂടെ പ്രണയിച്ചു കൊണ്ട് ഗൗതമും ദീപുവും…. ഉറങ്ങുമ്പോഴും അന്ന് അവളുടെ സ്വപ്നങ്ങളിൽ ഗൗതം മാത്രം നിറഞ്ഞു നിന്നു….

പിറ്റേന്ന് കാലത്തെ എങ്ങോട്ടോ പോയതാണ് ഗൗതം… ഫ്രണ്ട്സ്നെ ഒക്കെ കാണാൻ എന്നാണ് ദീപുവിനോട് പറഞ്ഞത്….

പതിവ് പോലെ മുത്തശ്ശിയുടെ എണ്ണയിടലും മഞ്ഞളു തേപ്പിക്കലും ഒക്കെ കഴിഞ്ഞ് കുളിച്ചു വന്നപ്പോ താൻ ഒന്ന് കൂടെ സുന്ദരി ആയോ എന്ന് തോന്നി അവൾക്ക്….

നനഞ്ഞ മുടി തൂവർത്തി മുടിയിൽ പുക കൊള്ളിച്ചു തന്നു ഗൗതമിന്റെ അമ്മ…

അവരുടെ എല്ലാം സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ആശങ്കയും നിറഞ്ഞിരുന്നു… തന്നെ പോലെ ഒരു അനാഥ പെണ്ണിനെ ഗൗതമിന്റെ ഭാര്യ ആയി ഇവരൊക്കെ അംഗീകരിക്കുമോ എന്ന ആശങ്ക…. പേടി…. ഒപ്പം യദു പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു……

സ്വന്തം ആയിട്ട് ഒരു ഐഡന്റിറ്റി പോലും ഇല്ലാത്ത തന്നെ പോലെ ഉള്ള ഒരു തേർഡ് റേറ്റ് അനാഥ പെണ്ണിനെ അവന്റെ അമ്മ ചൂല് കെട്ട് എടുത്തു ഓടിക്കും എന്ന വാക്കുകൾ….

അനാഥയായി പിറന്നത് തന്റെ തെറ്റാണോ…. ജനിപ്പിച്ച അച്ഛൻ ചിലപ്പോൾ ഇട്ടിട്ടു പോയതാകും… അല്ലെങ്കിൽ തന്നെ പ്രസവിച്ച അമ്മ എന്ന സ്ത്രീക്ക് പറ്റിയ ഒരു തെറ്റാകാം താൻ … ഈ ലോകത്ത് അച്ഛനും അമ്മയും ഒന്നും ഇല്ലാതെ ഒരു കുഞ്ഞ് എങ്ങനെയാണു പിറക്കുക… അവർക്ക് തന്നെ വേണ്ടാതായത് എങ്ങനെ തന്റെ തെറ്റാകും…. ഒന്നും അറിയാത്ത ഒരു കുഞ്ഞിനെ ഈ ഭൂമിയിൽ ഉപേക്ഷിക്കുന്ന അവരല്ലേ ശെരിക്കും തെറ്റുകാർ…. എന്നിട്ടും പഴി മുഴുവൻ തന്നെ പോലെ ഉള്ള പാവങ്ങൾക്ക്… പലതും സഹിച്ചു വളർന്നു വരുന്നു… എന്നിട്ടും തന്തയും തള്ളയും ഇല്ലാത്തവർ എന്ന വിളിപ്പേര് മാത്രം ബാക്കിയാകും…..

ഈ അമ്മയ്ക്കും തന്നെ അംഗീകരിക്കാൻ കഴിയുമോ… അതോ എല്ലാം അറിയുമ്പോൾ തന്നെ ഇവിടെ നിന്നും പുറത്താക്കുമോ… ഇവരൊന്നും ഇല്ലാതെ തനിക്കിനി ജീവിക്കാൻ കഴിയില്ലല്ലോ …. ഇവിടെയുള്ള ഓരോ ചെടികൾ പോലും ഇപ്പോൾ തന്റെ ജീവശ്വാസമാണ്…. എല്ലാത്തിലും മേലേ ഗൗതം…. ഇത്രയും വർഷം തന്നെ പ്രാണനായി മനസ്സിൽ കൊണ്ട് നടന്നവൻ… അവനെ ഒറ്റക്കാക്കി തനിക്കിനി ഒരു മടക്കമുണ്ടോ… ആരും സമ്മതിച്ചില്ലെങ്കിൽ ഗൗതം തന്നെ സ്വീകരിച്ചില്ലെങ്കിലോ….

“മോളെന്താ ഈ ആലോചിച്ച് കൂട്ടണേ…. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ…..”

അമ്മ ചോദിച്ചപ്പോൾ ആണ് തന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞത്….

“ഒന്നുല്ല അമ്മേ….”

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു അവൾ….

“ഒന്നും ആലോചിച്ചു ഇങ്ങനെ വിഷമിച്ചു ഇരിക്കണ്ട ട്ടോ… ഞങ്ങളൊക്കെ ഇല്ലേ മോൾക്ക്….”

ചിരിയോടെ അവർ പറയെ അവളും ആശങ്കകളെ പറത്തി വിട്ടു കൊണ്ട് പുഞ്ചിരിച്ചു………….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!