❤ Fighting Love ❤: ഭാഗം 31
[ad_1]
രചന: Rizvana Richu
“എനിക്ക് അകത്തേക്ക് വരാമോ…..” പിറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഞെട്ടി പോയി…
“ഷബീൽ…. “
നമ്മക്ക് ആണേൽ പെട്ടന്ന് ഒന്നും പറയാൻ കിട്ടാതെ പോലെ തോന്നി എങ്കിലും നമ്മള് സമ്മതം എന്ന രീതിയിൽ തലയാട്ടി…
പടച്ചോനെ എന്താണാവോ ഈ കാലമാടന്റെ ഉദ്ദേശം….
“ഉഫ്ഫ്ഫ്…. ഒരു രക്ഷ ഇല്ലാട്ടോ സച്ചു… എന്താ ഒരു ഗ്ലാമർ… ഡ്രെസ്സ് അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറയണം എന്ന് കരുതിയത് ആണ് പക്ഷെ പറ്റിയില്ല…”
നമ്മളെ അടുത്തേക് വന്ന് ഇളിച്ചോണ്ട് ചെക്കൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ആകെ വല്ലാതായി… പടച്ചോനെ ഇവൻ ഇത് നമ്മളെ പൊക്കി പറഞ്ഞു എന്തിനുള്ള പുറപ്പാട് ആണ്…
“ഇതെന്താ ഇങ്ങനെ ആലോചിക്കുന്നത്… ഒരു താങ്ക്സ് ഒക്കെ പറഞ്ഞൂടെ…”
“താങ്ക്സ്….” നമ്മള് ഒട്ടും മൂഡ് ഇല്ലാതെ പറഞ്ഞു..
“ഓഹ് പടച്ചോനെ…താങ്ക്സ് പറയാനും ഇത്ര പിശുക്കോ…”
നമ്മളെ നോക്കി ഇളിച്ചോണ്ട് ആ തെണ്ടി ഡയലോഗ് അടിച്ചപ്പോൾ നമ്മള് തിരിച്ചും നല്ലോണം ഇളിച്ചു കാണിച്ചു…
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. ” ചെക്കൻ നമ്മളെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചു പറഞ്ഞു..
“എന്താ പറഞ്ഞോളൂ….” നമ്മള് ഇത്തിരി ഗൗരവത്തിൽ ആണ്ട്ട്ടോ നിൽക്കുന്നെ…
“അത്…. അത്… പിന്നെ… “
പടച്ചോനെ ഇവൻ എന്ത് ഒലക്കയാണ് പറയാൻ പോവുന്നത് ചെക്കൻ ആണേൽ നമ്മളെ മുന്നിൽ നിന്ന് ഒന്നും പറയാതെ പരുങ്ങി കളിക്കാ….
“എന്താ എന്ന് വെച്ചാ പറഞ്ഞോളൂ….”
“എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്….. ”
ആ പൊട്ടൻ അത് പറഞ്ഞതും നമ്മക്ക് ആകെ ഒരു ഞെട്ടൽ ആണ്… കൂടെ അവനോട് ഉള്ള ദേഷ്യവും… ചേ… നാണം ഇല്ലേ ഇവന്… സ്വന്തം സഹോദരന്റെ ഭാര്യയോട് ഇഷ്ടം ആണ് എന്ന് പറയാൻ… നമ്മള് മനസ്സിൽ പിറു പിറുത് ഓനെ കലിപ്പ് കേറി നല്ലം തറപ്പിച്ചു നോക്കി….
” നിനക്ക് നാണം ഇല്ലേ ഇത് എന്നോട് വന്നു പറയാൻ….”
“ഒരാളോട് പ്രണയം തോന്നുന്നത് അത്ര മോശം കാര്യം ആണോ… ലാമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്ലീസ് സച്ചു… നീ അവളോട് പറഞ്ഞ് ഒന്ന് ok ആക്കി തരണം…” നമ്മള് ഇനി അവൻ എന്തേലും പറഞ്ഞാൽ കരണം നോക്കി ഒന്ന് പൊട്ടിക്കാം എന്ന് കരുതി നിന്നപ്പോൾ ആണ് നമ്മളെ കൂടി ഞെട്ടിച്ചു അവൻ ഇത് പറഞ്ഞത്…
“ആരെ ലാമിയെയോ… ” നമ്മള് അന്തം വിട്ട് ഓനോട് ചോദിച്ചപ്പോൾ ചെക്കൻ നമ്മളെ നോക്കി ഇളിക്കുകയാണ്…
“അതെ നിന്റെ കസിൻ ഇല്ലേ ലാമി അവളെ തന്നെ…. “
ഇപ്പോഴാ നമ്മക്ക് ശ്വാസം താഴെ വീണത്… പാവം ചെക്കൻ നമ്മള് വെറുതെ തെറ്റ് ധരിച്ചു… ശോ.. ഇനി കുറച്ച് കൂടി കഴിഞ്ഞെങ്കിൽ ഞാൻ എന്തേലും പറഞ്ഞ് പോയേനെ… ആകെ നാണം കേട്ടു പണ്ടാരം അടങ്ങി പോയേനെ.. പടച്ചോൻ കാത്തു… നമ്മളെ കാര്യം ഓർത്ത് നമ്മക്ക് തന്നെ ചിരി വന്നു… നമ്മള് ഇത്ര നേരവും ചെക്കന്റെ അടുത്ത് നിന്ന് കുറച്ച് അകന്നു മാറി ആണ് നിന്നിട്ട് ഉള്ളത് ഇപ്പോൾ നമ്മക്ക് തെറ്റ് ധാരണ ഒക്കെ മാറിയല്ലോ… ഇനി നമ്മളെ ഷഹീയെ പോലെ തന്നെ ഷബീയും… നമ്മള് പിന്നെ ഓനെ നോക്കി ഇളിച്ചോണ്ട് ഓന്റെ അടുത്തേക്ക് പോയി…
“അല്ല മോനെ ഇത് എപ്പോ തൊട്ട് തുടങ്ങി….”
“തുടങ്ങിയിട്ട് കുറെ ആയി… എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ഉണ്ട് ലാമിയുടെ കോളേജിൽ.. അവന്റെ കൂടെ അവന്റെ സിസ്നെ ഒരു കൂട്ടിവരാൻ നമ്മളും പോയിന്… അപ്പൊ ലാമിയെ അവിടെ വെച്ച് കണ്ട്… അപ്പൊ തന്നെ നമ്മളെ മനസ്സിൽ ഓള് കയറിപറ്റിയിന്… അതിനിടയിൽ ആണ് അബിക്ക് പെണ്ണ് കാണാൻ വേണ്ടി നിന്റെ വീട്ടിൽ വന്നത്… സത്യം പറഞ്ഞാൽ അവിടെ വെച്ച് ലാമിയെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. പിന്നെ നിങ്ങള് തമ്മിൽ നല്ല കൂട്ട് ആണെന്ന് മനസ്സിലായി അപ്പോ നീ സഹായിക്കാൻ വേണ്ടിയാ ആദ്യമെ നിന്നോട് അടുപ്പം കാണിക്കാൻ നോക്കിയേ… നമ്മള് അന്ന് കല്യാണ ഫങ്ക്ഷനിൽ ഇനിയും കാണണം എന്നൊക്കെ പറഞ്ഞില്ലേ അത് ഇത് മനസ്സിൽ വെച്ച് പറഞ്ഞതാ… അപ്പോഴാ ഒട്ടും പ്രതീക്ഷിക്കാതെ അബി നിന്നെ മാര്യേജ് ചെയ്തേ… സത്യം പറഞ്ഞാൽ അപ്പൊ ഏറ്റവും സന്തോഷിച്ചത് ചിലപ്പോൾ ഞാൻ ആയിരിക്കും… ഇത് പറയാൻ വേണ്ടി നമ്മള് ഒരുപാട് ശ്രമിച്ചു ഇപ്പോഴാ ഒരു അവസരം കിട്ടിയത്… പ്ലീസ് സച്ചു ഒന്ന് സെറ്റ് ആക്കിതാ….”
ചെക്കൻ പറയുന്നത് ഒക്കെ കേട്ടിട്ട് നമ്മള് അന്തം വിട്ട് വാ പൊളിച്ചു നിന്നുപോയി…
“എടാ ഭയങ്കര നീ ആള് കൊള്ളാലോ… ഒക്കെ പ്ലാൻ ചെയ്ത് ഉള്ള നീക്കം ആയിരുന്നല്ലേ.. ഒടുക്കത്തെ ബുദ്ധി ആണല്ലോ നിനക്ക്…”
“ഹേയ് അത്രയ്ക്ക് ഒന്നും ഇല്ലാ..” നമ്മള് ഓനെ കളിയാക്കി കൊണ്ട് അത് പറഞ്ഞപ്പോൾ ചെക്കൻ നാണം അഭിനയിച്ചു തകർക്കുകയാണ്…. ഓന്റെ കളി കണ്ടു നമ്മള് ആണേൽ ചിരിച്ചു ഒരു വക ആയി…
“എന്തായാലും ഞാൻ അവളോട് പറയാം… നീ ഇത്രയും കഷ്ടപ്പെട്ടത് അല്ലെ…. “
“താങ്ക്സ്… നീ നമ്മളെ മുത്താണ്….”
“അയ്യടാ… സോപ്പിങ് ഒന്നും വേണ്ടാ… ഞാൻ എന്തായാലും നാളെ വീട്ടിലേക്കു പോവണം എന്ന് കരുതിയത് ആണ് ലാമിയോട് നാളെ തന്നെ ഞാൻ പറയാം… പക്ഷെ സെറ്റ് ആയാൽ ചിലവ് ചെയ്യണം മോനെ….”
“എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി മുമ്പിൽ എത്തിച്ചിരിക്കും ഈ ഷബിൽ… “
“ഹ്മ്മ്… അപ്പൊ ചിലവ് ചെയ്യാൻ റെഡി ആയി നിന്നോ….” നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞതും ചെക്കൻ സന്തോഷം കൊണ്ട് തുള്ളിചാടി പുറത്തേക്കു പോയി….
സൈബയെ കാണാൻ എന്തായാലും നാളെ പോവണം… ഇവിടെ നിന്ന് പോയാൽ ശെരിയാവില്ല… എന്തേലും പറഞ്ഞു ഒരു 2 ഡേയ്‌സ് എന്റെ വീട്ടിൽ പോയി നിൽക്കണം.. ഉമ്മനോടും ഉമ്മാമയോടും എന്തേലും പറയാം നമ്മളെ കെട്ടിയോൻ കോന്തന് പിന്നെ നമ്മള് പോയാൽ എന്ത് പോയില്ലേൽ എന്ത്… എന്തായാലും ആ കോന്തൻ കൂടെ വരാൻ ഒന്നും നിൽക്കില്ല എന്തേലും പറഞ്ഞു അവൻ തന്നെ വരാതിരുന്നോളും… പിന്നെ ഷബീൽന്റെ കാര്യം ലാമിയോടും പറയണം… ഇനി ആ തെണ്ടി no എന്നോ മറ്റോ പറയോ…. ഹേയ് ഷബിൽ മൊഞ്ചൻ അല്ലെ no പറയാൻ ചാൻസ് ഇല്ലാ… എന്തായാലും പറഞ്ഞ് നോക്കാം….” നമ്മള് മനസ്സിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് നമ്മളെ പുറകിൽ വന്നു ആരോ നിൽക്കുന്നത് പോലെ തോന്നിയത് നമ്മള് പെട്ടന്ന് തിരിഞ്ഞ് നോക്കിയതും പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഒന്ന് ഞെട്ടി… വേറെ ആരും അല്ല നമ്മളെ കെട്ടിയോൻ തന്നെ… ഇങ്ങേരു ഇത് എപ്പോ വന്നു…. നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കേന്ന്… പടച്ചോനെ ഈ ചെക്കന്റെ നോട്ടം കണ്ടിട്ട് പേടി ആവുന്നല്ലോ… നമ്മള് എല്ലാരെ മുന്നിൽ വെച്ച് കിസ്സ് ചെയ്തതിന്റെ കലിപ്പിൽ ആണെന്ന് തോനുന്നു.. മെല്ലെ മുങ്ങുന്നത് ആണ് നല്ലത്… നമ്മള് വല്യ മൈൻഡ് ആക്കാത്ത ഭാവത്തിൽ അവിടെ നിന്ന് മുങ്ങാൻ നോക്കിയതും ചെക്കൻ നമ്മളെ കയ്യിൽ പിടിച്ചു ഒറ്റ വലി ആയിരുന്നു… നമ്മള് ഒന്ന് കറങ്ങി ചെക്കന്റെ നെഞ്ചിലേക്ക് വീണു… നമ്മള് വേഗം ഓന്റെ ശരീരത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും ചെക്കൻ നമ്മളെ അരയിൽ പിടുത്തം ഇട്ട് നമ്മളെ അനങ്ങാൻ പോലും പറ്റാത്ത വിതത്തിൽ ആക്കിയിന്…..
****************
നമ്മളെ കണ്ടപ്പോൾ മുങ്ങാൻ ഉള്ള പ്ലാൻ ആയിരുന്നു പഹയത്തി… അങ്ങനെ വെറുതെ വിടാൻ പറ്റുമോ ഈ മാക്രിയെ.. പബ്ലിക് ആയി കിസ്സ് അടിച്ചിട്ട് അവള് പെട്ടന്ന് അവിടെ നിന്ന് മുങ്ങി… നമ്മള് ആണേൽ ഫങ്ക്ഷൻ കഴിയുന്നത് വരെ നാണംകേട്ടു അവിടെ എങ്ങനയല്ലോ അഡ്ജസ്റ് ചെയ്തു… ഇത്രയും ചെയ്തിട്ട് ഇവളെ വെറുതെ വിട്ടാൽ പിന്നെ നമ്മള് ഹബീബ് റഹ്മാൻ അല്ലാതെ ആയിപോവില്ലേ…
നമ്മളെ കയ്യിൽ നിന്ന് മാറാൻ പെണ്ണ് പെടാ പാട് പെടുന്നുണ്ട്… പിടിച്ചത് ഈ അബിയല്ലേ പറ്റിയത് തന്നെ…
“എന്നെ വിട് എനിക്ക് പോവണം…” അവളെ കൊണ്ട് പറ്റില്ല എന്ന് തോന്നിയപ്പോൾ പെണ്ണ് പറഞ്ഞ ഡയലോഗ് ആണ് ഇത്…
“എന്താ നിന്റെ ഉദ്ദേശം….”
“എന്ത് ഉദ്ദേശം എനിക്ക് ഒരു ഉദ്ദേശവും ഇല്ലാ… നിങ്ങൾ അല്ലെ എന്നെ ഇവിടെ പിടിച്ചു വെച്ചിട്ടുള്ളത്….”
” നീ എന്തിനാ എനിക്ക് കിസ്സ് തന്നത്….”
“അത്…. അത് പിന്നെ…. അപ്പോഴത്തെ മൂഡിൽ….” പെണ്ണ് എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കുന്നുണ്ട്… നമ്മക്ക് ശെരിക്കും ഓളെ മുഖം കണ്ടിട്ട് ചിരി വരുന്നുണ്ട് എന്നാലും നമ്മള് അടക്കി പിടിച്ച് ഇത്തിരി ഗൗരവത്തിൽ ആണ് ഓളെ നോക്കുന്നത്….
“ഇപ്പോഴത്തെ മൂഡ്… എന്ത് മൂഡ്….എനിക്ക് അറിയാം ഞാൻ ബസിൽ നിന്ന് നിന്നെ വഴക്ക് പറഞ്ഞതിന് പകരം എന്നെ നാണം കെടുത്താൻ അല്ലെ നീ അങ്ങനെ ചെയ്തത്…”
“ഹേയ് അല്ലാ….”
“അല്ലേ……”
“അല്ലാ……” വീണ്ടും ഓള് അല്ലാന്ന് പറഞ്ഞപ്പോൾ നമ്മള് ഓളെ അരയിലെ പിടുത്തം ഒന്ന് കൂടി മുറുക്കി…
“ആാാാാ…..” നല്ലോണം വേദന ആയിക്കാണും… പെണ്ണ് അപ്പൊ തന്നെ അലറിവിളിച്ചു…
“ഇനി പറ… നീ എന്നെ നാണം കെടുത്താൻ ചെയ്തത് അല്ലേ….”
“അതെ…. അതെ…. വിട് പ്ലീസ് എനിക്ക് വേദനിക്കുന്നു… ” പെണ്ണ് വേദന സഹിക്കാൻ പറ്റാത്തത് കൊണ്ടാവണം നമ്മള് പറഞ്ഞത് ഒക്കെ സമ്മതിച്ചു തന്നു….
****************
നടന്നത് ഒക്കെ വിവരിച്ചു ആ കോന്തൻ പറഞ്ഞത് എതിർക്കാൻ നിന്നാൽ എന്റെ പണി തീരും… അമ്മാതിരി പിടി ആണ് ആ കാലമാടൻ പിടിച്ചിട്ടുള്ളത്… അത് കൊണ്ട് തല്ക്കാലം രക്ഷപെടാൻ നമ്മള് ഒക്കെ സമ്മതിച്ചു കൊടുത്തു…
നമ്മള് നല്ലോണം കെഞ്ചി പറഞ്ഞിട്ടും ആ കോന്തന് ഒരു ദയയും ഇല്ലാ… തെണ്ടി….
അപ്പോഴാ താഴെ നിന്നൊക്കെ എന്തൊക്കെയോ ശബ്ദം കേള്ക്കുന്നെ… ഫങ്ക്ഷൻ കഴിഞ്ഞ് എല്ലാരും തിരിച്ചു എത്തി എന്ന് നമ്മക്ക് മനസ്സിലായി…
“പ്ലീസ് അബി എന്നെ വിട്… എല്ലാരും വന്നു.. ആരെങ്കിലും വന്നു ഇങ്ങനെ കണ്ടാൽ നാണം കെടും…..” നമ്മള് ഒരു അടവ് പയറ്റി നോക്കിയത് ആണ് പക്ഷെ അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഇളിക്കുകയാണ് ചെയ്തത്….
“ഓഹോ… നിനക്ക് നാണവും മാനവും ഉണ്ടോടി… നാട്ടുകാരെ മുന്നിൽ നിന്ന് കിസ്സ് അടിക്കാൻ പ്രശ്നം ഇല്ലാ… റൂമിൽ ഇങ്ങനെ നിൽക്കുന്നത് നാണക്കെട് അല്ലേ… അത് സാരമില്ല നാണം കെടാൻ ഞാൻ റെഡി ആണ്….” ചെക്കന്റെ മറുപടി കേട്ട് നമ്മള് ആകെ അന്തം വിട്ട് പോയി… പുരോഗതി ഉണ്ട്…… പടച്ചോനെ ഇനി ഇപ്പോൾ എന്താ ചെയ്യാ…..
“ദേ ഉമ്മാമ….. ” നമ്മള് ചുമ്മാ അത് പറഞ്ഞതും നമ്മളെ കെട്ടിയോൻ പെട്ടന്ന് നമ്മളെ ശരീരത്തിൽ നിന്ന് പിടി വിട്ടു… പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ഓട്ടം ആയിരിന്നു ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക്…
പിന്നെ നമ്മള് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ആ കോന്തനെ അവിടെ ഒന്നും കണ്ടില്ല… നമ്മളെ അരയിലെ വേദന ഇപ്പോഴും മാറിയിട്ടില്ല.. അവിടെ മൊത്തത്തിൽ ചുവന്നിട്ടുണ്ട്… കാലമാടാ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. ഹ്മ്മ്…
@@@@@@@@@
പിന്നെ നമ്മള് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദേ നമ്മളെ കെട്ടിയോനും എല്ലാരുടെയും കൂടെ വന്നു ഇരിക്കുന്നു… പൊതുവെ മൂപ്പര് ഉമ്മ ഒക്കെ ഉണ്ടേൽ കൂടെ ഇരിക്കാത്തത് ആണ്… എല്ലാരും മൂപ്പരെ അതിശയത്തോടെ നോക്കുകയാ… ഉമ്മ ആണേൽ തലക്ക് അടി കിട്ടിയപോലെ നിൽക്കുന്നു… ഉമ്മ നമ്മളെ മുഖത്തെക്ക് നോക്കിയപ്പോൾ നമ്മള് സൈറ്റ് അടിച്ച് കാണിച്ചു.. നമ്മളെ കളി കണ്ടു ഉമ്മാമയും ചിരിക്കുന്നുണ്ട്….
പിന്നെ എല്ലാരും ഫുഡ് കഴിക്കുന്നതിന്റെ ഇടയിൽ നാളെ വീട്ടിൽ പോവേണ്ട കാര്യം നമ്മള് എല്ലാരോടെയും മുന്നിൽ വെച്ച് തന്നെ പറഞ്ഞു… പിന്നെ നമ്മള് പറഞ്ഞാൽ നമ്മളെ ഉമ്മയും ഉമ്മാമയും സമ്മതിക്കാതിരിക്കോ… അവര് രണ്ട് പെരും സമ്മതിച്ചു… ഉമ്മാമ പരമാവധി നമ്മളെ കെട്ടിയോനെ നമ്മളെ കൂടെ പറഞ്ഞു വിടാൻ നോക്കി എങ്കിലും നമ്മള് പ്രതീക്ഷിച്ച പോലെ തന്നെ ആ കോന്തൻ എന്തെല്ലോ പറഞ്ഞു ഒഴിഞ്ഞു മാറി… അങ്ങനെ നമ്മള് മാത്രം 2 ഡേയ്‌സ് വീട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു… നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് മുഖം തിരിച്ചു…. അപ്പൊഴാ അവിടെ സന്തോഷം കൊണ്ട് തിളങ്ങുന്ന ഒരു മുഖം കണ്ടത്… ആരാ എന്ന് മനസ്സിലായില്ലേ… നമ്മളെ കള്ള കാമുകൻ ഷബീൽ… നമ്മളും ഓനെ നോക്കി നല്ലോണം ഇളിച്ചു കാണിച്ചു പിന്നെ നമ്മളെ ഫുഡിൽ ശ്രദ്ധ തിരിച്ചു….
****************
നമ്മളെ റൂമിലെക്ക് കയറിയപ്പോൾ പെണ്ണ് ഓളെ ബാഗ് ഒക്കെ റെഡി ആക്കി വെക്കുവാ…. ഇവള് ഇത് എവിടെക്കാ ഇപ്പോൾ പോവുന്നെ….
ഓഹ് നാളെ വീട്ടിൽ പോവുന്നതിന്റെ പാക്കിങ് ആയിരിക്കും….
അപ്പോഴാ നമ്മള് ശ്രദ്ധിച്ചത് ഡ്രെസ്സ് എടുത്ത് വെക്കുന്നതിന്റെ ഇടയിൽ പെണ്ണ് ഓളെ അരയിൽ തടവിക്കൊണ്ട് നിൽക്കുന്നുണ്ട്… ഹിഹി ഇവൾക്ക് ഇത്രയ്ക്കും വേദന ഉണ്ടായിരുന്നോ… നമ്മള് അതും ചിന്തിച്ചു നിന്നപ്പോൾ ദേ പെണ്ണ് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്… നമ്മളെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി വേഗം ഡ്രെസ്സ് എടുത്ത് വെച്ച് പെണ്ണ് ബെഡിൽ കിടന്നു….
” അതെ എണീറ്റ് നിന്റെ റൂമിൽ പോയി കിടക്കെടി…” നമ്മള് അത് പറഞ്ഞപ്പോഴേക്കും നമ്മളെ തറപ്പിച്ചു നോക്കി അവിടെ നിന്ന് എണീറ്റു ഓളെ റൂമിലെക്ക് നടന്നു… ഹേ.. ഈ പെണ്ണ് ഇത്ര അനുസരണ ഉള്ളവൾ ആണോ… വെറുതെ വഴക്കിടാൻ പറഞ്ഞതാ അപ്പോഴേക്കും എണീറ്റ് പോയി… എന്താ ചെയ്യാലെ ഹിഹി…
@@@@@@
ഉറക്കത്തിൽ പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടു ഉണർന്നപ്പോൾ ആണ് മുന്നിൽ ഒരു സ്ത്രീ രൂപം കണ്ടത്… നമ്മള് ആകെ പേടിച്ചു പണ്ടാരം അടങ്ങി പോയി… വേഗം ലൈറ്റ് ഓൺ ചെയ്തു… ആളെ കണ്ടതും നമ്മള് അന്തം വിട്ട് പോയി……….കാത്തിരിക്കൂ………
[ad_2]