Kerala
തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരുക്ക്; കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

തൃശൂർ പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് തൃശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു.
ബസ് റോഡിൽ നിന്നും നീക്കാനുള്ള ശ്രമം നിലവിൽ തുടരുകയാണ്. തൃശൂർ, കുന്നംകുളം റോഡിൽ സർവീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്