ഇതാ 100 വയസ്സുകാരന്‍ നവവരൻ , 102കാരി നവവധു; പ്രണയത്തിനും വിവാഹത്തിനും പ്രായമുണ്ടോ…?
ഗിന്നസ് വിവാഹവുമായി അപ്പൂപ്പനും അമ്മൂമയും

നൂറാം വയസ്സില്‍ ഒരു പ്രണയം. ഭാര്യ നഷ്ടപ്പെട്ട ഏകാന്തതയിലിരിക്കുന്ന ബെര്‍ണീ ലിറ്റ്മാന്‍ എന്ന നൂറ് വയസ്സുകാരന് മുന്നിലേക്ക് 102കാരിയായ മര്‍ജോരിയെത്തുന്നു. അവര്‍ തമ്മില്‍ സംസാരിക്കുന്നു. ഭര്‍ത്താവ് മരിച്ച മര്‍ജോരിയെ ജീവിതത്തിലേക്ക് ക്ഷണിച്ച ലിറ്റ്മാനോട് കൂടെ താമസിക്കാനും അദ്ദേഹത്തെ വിവാഹം കഴിക്കാനും തീരുമാനിക്കുന്നു. നാടറിഞ്ഞ കല്യാണത്തിന് പങ്കെടുത്തത് മക്കളും പേരമക്കളുമടങ്ങുന്ന വലിയൊരു സമൂഹം. ഒടുവില്‍ അത് ഗിന്നസ് റെക്കോര്‍ഡിലുമെത്തി. ഏറ്റവുംപ്രായം കൂടിയ നവദമ്പതികളെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി.
നൂറ് വയസ്സുള്ള എന്റെ മുത്തച്ഛന്‍ 102 വയസ്സുള്ള അവരുടെ ഗേള്‍ഫ്രണ്ടിനെ വിവാഹം ചെയ്തിരിക്കുന്നു എന്നാണ് വിവാഹവാര്‍ത്ത പങ്കുവെച്ചുകൊണ്ട് ലിറ്റ്മാന്റെ പേരക്കുട്ടി സാറ സിഷര്‍മാന്‍ എഴുതിയത്. 60 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒറ്റയ്ക്കായപ്പോഴാണ് സീനിയര്‍ ലിവിങ് സെന്ററില്‍ നിന്ന് ഇരുവരും പരസ്പരം പ്രണയം കണ്ടെത്തിയതെന്ന് സാറ പറയുന്നു.
ഫിലാഡാഫിയയില്‍ നടന്ന ഈ കല്യാണം ഡിസംബര്‍ മൂന്നിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. വയോജനങ്ങള്‍ക്കുള്ള ഒരു ലിവിങ് ഫെസിലിറ്റി സെന്ററില്‍ നിന്നാണ്. സെന്ററില്‍ നടന്ന ഒരു കോസ്റ്റ്യൂം പാര്‍ട്ടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. അതും ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. സുഹൃത്തുക്കളായി ബന്ധം ആരംഭിച്ച ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടതോടെയാണ് മെയ് 19ന് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.