Kuwait

15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി; 19 പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: 10,000 മയക്കുമരുന്ന് ഗുളികകള്‍ ഉള്‍പ്പെടെ 15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 30 മദ്യകുപ്പികളും ലൈസന്‍സില്ലാത്ത നാല് വെടിക്കോപ്പുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വിവിധ രാജ്യക്കാരായ 19 പേരില്‍നിന്നാണ് ഇത്രയും മയക്കുമരുന്നും മറ്റ് വസ്തുക്കളും പിടികൂടി കണ്ടുകെട്ടിയത്.

മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള സുരക്ഷാ കാമ്പയിന്റെ ഭാഗമാണ് നടപടി. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ഡ്രഗ്‌സ് ആന്റ് ആള്‍ക്കഹോള്‍ പ്രോസിക്യൂഷന് നിയമ നടപടിക്കായി കൈമാറിയിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Back to top button
error: Content is protected !!