National
200 പുതിയ വന്ദേഭാരത് ട്രെയിനുകൾ; കേരളത്തിനുള്ള റെയിൽവേ വിഹിതം 3042 കോടിയെന്ന് റെയിൽവേ മന്ത്രി
കേരളത്തിനുള്ള റെയിൽവേ വിഹിതം 3042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ എട്ടിരട്ടി അധികമാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ വരും. നൂറ് കിലോമീറ്റർ ദൂരപരിധിയിൽ ഓടുന്ന നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ നമോ ഭാരത് ട്രെയിനുകളും വരും
100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സുരക്ഷക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേക്കായി നീക്കി വെച്ചത്.