Gulf

ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി നട്ടത് 25 ലക്ഷം പൂച്ചെടികള്‍

ദുബൈ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദുബൈയിലെ ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി 25 ലക്ഷം പൂച്ചെടികളുടെ തൈകള്‍ നട്ടതായി ദുബൈ നഗരസഭ വെളിപ്പെടുത്തി. 6,500 മരങ്ങളും ഇവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 24.5 കോടി ദിര്‍ഹമാണ് ഇതിനായി നഗരസഭ ചെലവഴിച്ചത്.

14 ലക്ഷം ചതുരശ്ര മീറ്ററിലായി ഇന്റെര്‍സെക്ഷനുകളുടെയും റോഡുകളുടെയും ഭംഗി വര്‍ധിപ്പിക്കാനാണ് മരങ്ങളും പൂച്ചെടികളും നട്ടത്. ഇതിനായി ഫലപ്രദമായ ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ ദുബൈ പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് ദുബൈ നഗരസഭാ ഡയരക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി വെളിപ്പെടുത്തി. ദുബൈയിലെ പച്ചപ്പ് വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button