കനൽ പൂവ്: ഭാഗം 42
രചന: കാശിനാഥൻ
ഇനി ഒരു മടങ്ങിവരവ് ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് അർജുന്റെ വീട്ടിൽ നിന്നും, താലിയും വലിച്ചെറിഞ്ഞ് പടിയിറങ്ങി പോകുന്നത്.പക്ഷേ ഇപ്പോൾ വീണ്ടും അവിടേക്ക് തന്നെ..
എല്ലാ കാര്യങ്ങളും അമ്മയെ വിളിച്ച് അറിയിച്ചതായിരുന്നു, പക്ഷേ അമ്മ എന്തിനാണ് തന്നോട് വരാൻ പറഞ്ഞത്, ഇനി അർജുൻ എന്തെങ്കിലും കുരുക്ക് ഒപ്പിച്ചിട്ടുള്ള കളിയാണോ ഇത്…
വേദനയോടു കൂടി അവൾ അരുന്ധതിയെ ഒന്ന് നോക്കി.
അവരപ്പോൾ പാർവതിയുടെ വലം കയ്യിൽ പിടുത്തം ഇട്ടിരുന്നു.
വരു പാർവതി വീട്ടിൽ ചെന്നിട്ട് എല്ലാം സംസാരിക്കാം..
മറ്റൊരു ഗത്യന്തരവുമില്ലാതെ അവൾ അവരോടൊപ്പം കാറിലേക്ക് കയറി.
ആരുമാരും പരസ്പരം ഒരക്ഷരം പോലും ഉരിയാടാതെയാണ് യാത്രതിരിച്ചത്.
അർജുനനോടൊപ്പം താമസിച്ചിരുന്ന വീട്ടിലേക്ക് അല്ല ഇപ്പോൾ പോകുന്നത് എന്ന് പാതിവഴി പിന്നിട്ടപ്പോൾ പാർവതിക്ക് തോന്നി.
അവൾ മുഖം തിരിച്ചു അരുന്ധതിയെ ഒന്ന് നോക്കി.
ആ വീട്ടിൽ നിന്നും അർജുൻ താമസം മാറി, പാർവതിയുടെ രണ്ടാൻ അച്ഛൻ കൊലചെയ്യപ്പെട്ടത്, അവിടെവച്ച് അല്ലായിരുന്നോ. അതുകൊണ്ട് ഞങ്ങളെല്ലാവരും കൂടി ചേർന്ന് എടുത്ത തീരുമാനമാണ് അർജുൻ ഇനി, ഒറ്റയ്ക്ക് അവിടെ കഴിയേണ്ട എന്നുള്ളത്.
അവളുടെ ഭാവം മനസ്സിലായതും അരുന്ധതി അറിയിച്ചു.
ഒന്നും മിണ്ടാതെകൊണ്ട് അവൾ മുഖം കുനിച്ചു നിന്നു.
അപ്പോളാണ് അവളുടെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ അരുൺ ആയിരുന്നു.
ഹലോ അരുണേട്ടാ….
പാർവതി വിളിക്കുന്നത് കേട്ടപ്പോൾ അർജുൻ പെട്ടെന്ന് അവളെ തിരിഞ്ഞുനോക്കി..
ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം, നില മോള് വഴക്കുണ്ടോ..
ഒന്ന് രണ്ട് സെക്കൻഡുകൾക്കുള്ളിൽ പാർവതി ഫോൺ കട്ട് ചെയ്തു..
അർജുൻ, ഏതെങ്കിലും ഒരു ടീ ഷോപ്പിൽ ഒന്നു നിറുത്തു.. പാർവതിയ്ക്ക് വിശക്കുന്നുണ്ടാവും..
അരുന്ധതി പറഞ്ഞതും പെട്ടെന്ന് അവൾ അത് തടഞ്ഞു.
വേണ്ട.. എനിക്കൊന്നും വേണ്ട… വിശപ്പില്ലത്തകൊണ്ട് ആണ്.
അവൾ എതിർത്തുഎങ്കിലും പക്ഷെ അർജുൻ ആ നേരത്തു തന്റെ വണ്ടി ഒതുക്കിയിരുന്നു..
ഓരോ കോഫിയും, വടയും കഴിച്ചിട്ട് പെട്ടെന്ന് തന്നേ മൂവരും ഇറങ്ങുകയും ചെയ്തു.
പത്തു മിനിറ്റിനുള്ളിൽ വണ്ടി ചെന്നു നിന്നത് ഒരു ഒറ്റ നില വീടിന്റെ മുന്നിലായിരുന്നു..
പാർവതി…. ഇറങ്ങി വരൂ,നാലഞ്ച് ദിവസം ആയിട്ട് ഞാനും അർജുനും ഇവിടെയാണ് താമസം.
അരുന്ധതിയമ്മ വിളിച്ചതും അവൾ ഡോർ തുറന്നു ഇറങ്ങി.
അർജുൻ ചെന്നിട്ട് കാളിംഗ് ബെൽ മുഴക്കി. ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. നോക്കിയപ്പോൾ തന്റെ വീട്ടിൽ അമ്മയെ സഹായിക്കാൻ നിന്ന അംബികചേച്ചി..
ചേച്ചി…..ചേച്ചിഎന്താ ഇവിടെ
പാർവതി അവരെ നോക്കി ചോദിച്ചു.
മോള് വാ… എല്ലാം പറയാം.
അവർ പാർവതിയുടെ കൈയിൽ പിടിച്ചു. വിറച്ചുകൊണ്ട് ആയിരുന്നു പാർവതി അകത്തേക്ക് കേറിയത്.
പാറു വന്നോ അംബികേ…
അമ്മയുടെ ശബ്ദം.
അവൾ അവിടേക്ക് ഓടി ചെന്നു.
അമ്മേ…….എന്താ പറ്റിയെ…
ബെഡിൽ കിടക്കുകയാണ് ജയശ്രീ.. ഇടതു കൈയിലും കാലിലും ഒക്കെ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു..
അവളെ കണ്ടതും ജയശ്രീയുടെ മിഴികൾ നിറഞ്ഞു തൂവി.
ഇതെന്താന്റെ അമ്മയ്ക്ക് പറ്റിയെ… അവരുടെ അടുത്തേക്ക് ഇരുന്ന് കൊണ്ട് അവളും ഉറക്കെ കരഞ്ഞു.
അമ്മയൊന്നു വീണതാ മോളെ..
അംബികചേച്ചി പറഞ്ഞപ്പോൾ പാർവതി മുഖം തിരിച്ചു അവരെ നോക്കി
എവിടെയാണ് ചേച്ചി ,..
വീട്ടിൽ വെച്ചു. ഗൗതം പിടിച്ചു തള്ളിയതാ…. മുകളിലെ നിലയിൽ നിന്നും സ്റ്റെപ്സ് ഇറങ്ങി വരികയാരുന്നു..
എന്റെ ഭഗവാനെ…. എന്നിട്ടോ ചേച്ചി.
വഴക്ക് ഉണ്ടാക്കിയതാണ് അവൻ. എന്തൊക്കെയോ പേപ്പറിൽ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞു. അതിനു സമ്മതിക്കാഞ്ഞപ്പോൾ..
ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലും അവനും ഭാര്യയും സമ്മതിച്ചില്ല.രണ്ടാളും കൂടി ഇറങ്ങി ഒറ്റപോക്കും പോയി.
ഞാനാണ് പോലീസ് സ്റ്റേഷനിൽ വിളിച്ചത്. അർജുൻ സാർ വന്നിട്ട് ആംബുലൻസ് ഒക്കെ സങ്കടിപ്പിച്ചു തന്നു.
ഈശ്വരാ… ഇതെന്തൊക്കെയാണ് ഞാനീ കേള്ക്കുന്നെ. എന്നിട്ട് എന്നോട് എന്താ പറയാഞ്ഞത് ചേച്ചി…
എന്റെ കുഞ്ഞേ,ഞാനൊരു നൂറാവർത്തി പറഞ്ഞു നോക്കി.. എവിടെ, കേൾക്കണ്ടേ…. മോളോട് പറഞ്ഞാൽ എന്നേ ഇനി ചേച്ചിടെ ഒപ്പം നിർത്തില്ലെന്ന്, ജോലീന്നു പിരിച്ചു വിടുമെന്നും വരെ പറഞ്ഞു..
അമ്മേ….. ശരിയാണോ ഇതൊക്കെ… അയാൾ എന്തിനാണ് എന്റെ അമ്മയെ ഇങ്ങനെയൊക്കെ ചെയ്തേ….. പരീക്ഷിച്ചു മതിയായില്ലേ മഹാദേവാ.. ഇല്ലെങ്കിൽ എന്നേം എന്റെ അമ്മേം നീ അങ്ങട് വിളിയ്ക്ക്..എന്തിനാണ് ഇങ്ങനെയൊരു ജീവിതം ഞങ്ങൾക്ക് ഒക്കെ തന്നേ..
പൊട്ടിക്കരഞ്ഞുകൊണ്ട് പാർവതി നിലത്തേക്ക് ഊർന്ന് ഇരുന്നു.
അർജുനും അരുന്ധതിയും കൂടെ സ്വീകരണ മുറിയിൽ ഉണ്ട്. അമ്മയും മകളും അവരുടെ സങ്കടങ്ങളൊക്കെ പറഞ്ഞു കഴിയട്ടെയെന്ന് അവർ വിചാരിച്ചു കൊണ്ട് അവിടെയിരുന്നത്.
അർജുൻ സാറും അദ്ദേഹത്തിന്റെ അമ്മയും കൂടെ ഹോസ്പിറ്റലിലേ കാര്യങ്ങൾ ഒക്കെ നോക്കിയത്.പിന്നെ എന്നേ വിളിച്ചു മോളെ. ഗൗതം പറഞ്ഞത് അവിടെന്ന് ഇറങ്ങിയാൽപ്പിന്നെ തിരിച്ചു അവിടേക്ക് ചെല്ലേണ്ട എന്നാണ്. ഞാൻ രണ്ടും കല്പിച്ചു ഇറങ്ങി. ഞാൻ വന്നിട്ടണ് ആയമ്മ പോലും പോയതു.
അംബിക പറയുന്നത് കേട്ട് പാർവതി നിശ്ചലയായിരുന്നു.
ഡിസ്ചാർജ് ആയ ശേഷം എവിടേയ്ക്ക് പോകുമെന്ന് പോലും അറിയില്ലയിരുന്നു കുഞ്ഞേ.. പിന്നെ സാറും അമ്മയും കൂടെ വന്നു ഇവിടേക്ക് കൂട്ടിക്കൊണ്ട് പോന്നു. ഞാൻ അന്നേരോം പറഞ്ഞു, പാർവതിമോളെ വിളിച്ചു അറിയിക്കാൻ.. പക്ഷെ എവിടു ന്ന് ജയശ്രീചേച്ചി സമ്മതിക്കില്ല…
മോള് ബാങ്കിൽ വന്ന ശേഷം ഇവിടേക്ക് കൂട്ടിയാൽ മതിഎന്ന് എന്നോട് പറഞ്ഞു. അരുന്ധതിയമ്മയും ചേച്ചിടെ ഒപ്പം ച്ചേർന്നു. എന്നാൽ പിന്നെ അങ്ങനെയാവട്ടെന്നു ഞാനും കരുതി.
പാർവതി എഴുന്നേറ്റ് വന്നിട്ട് അമ്മയുടെ കവിളിൽ ഓരോ മുത്തം കൊടുത്തു.
എത്രയൊക്കെ സ്വത്തുണ്ടേലും പണം ഉണ്ടെങ്കിലും ഒന്നും ഒരു കാര്യോമില്ല മോളെ… ആപത്തു വന്നു വീണു കിടപ്പോൾ ഈ അംബിക അല്ലാതെയാരും, കൂട്ടത്തിൽ ഉള്ള ഒരു ബന്ധുവും എനിക്ക് ഒരു സഹായത്തിനു വന്നില്ല..പിന്നെ ആകെയുള്ള സമാധാനം അയാള് ഈ ലോകത്തു നിന്നും പോയല്ലോ എന്ന് മാത്രമാണ്.. ആ കൊടിയ വിഷത്തിന്റെ അത്രേം വരില്ല പുത്രൻ.. അതുറപ്പാ.. അർജുൻ കേസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് അവന്നിട്ട് താമസിയാതെ പണി കിട്ടും…
പറയുമ്പോൾ ജയശ്രീയെ വിറച്ചു…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…