National

50 രൂപയില്‍ താഴെ ചിലവില്‍ താമസിക്കാന്‍ റെയില്‍വേയുടെ റിട്ടയറിങ് റൂമുകള്‍

ചെന്നൈ: ഏത് കാര്യത്തിനായി യാത്ര പുറപ്പെടുമ്പോഴും താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പലര്‍ക്കും ആധിയാണ്. എന്നാല്‍ താമസിക്കാനായി കുറഞ്ഞ ചെലവില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നല്‍കുന്ന താമസ സൗകര്യമാണ് റിട്ടയറിംഗ് റൂമുകള്‍. ഇന്ത്യയിലുടനീളമുള്ള സ്റ്റേഷനുകളിലെല്ലാം മുറികള്‍ ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സിംഗിള്‍ മുറികള്‍, ഡബിള്‍ മുറികള്‍. ഇനി ഗ്രൂപ്പുകളായി പോവുകയാണെങ്കില്‍ ഡോര്‍മെറ്റി എസിയിലും നോണ്‍ എസിയിലും റെയില്‍വേ സ്റ്റേഷനുകളില്‍ താമസം ഉറപ്പാക്കിയിട്ടുണ്ട്.

നിരക്കുകളുടെ പൂര്‍ണ്ണമായ വിവരം ഉള്‍പ്പെടെയുള്ള കാര്യത്തിന് ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rr.irctctourism.com/#/accommodation/in/ACBooklo-g-in സന്ദര്‍ശിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ മുതല്‍ പരമാവധി 48 മണിക്കൂര്‍ വരെയാണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാനാകുക. ഒരു റിട്ടയറിംഗ് റൂമിന് 24 മണിക്കൂര്‍ വരെ 20/ രൂപയും ഡോര്‍മിറ്ററി ബെഡിന് 10/ രൂപയും ആണ് നിരക്ക്. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ നേരത്തേക്ക് ഒരു റിട്ടയറിംഗ് റൂമിന് 40/ രൂപയും ഡോര്‍മിറ്ററി ബെഡിന് 20/ രൂപയും ഈടാക്കും. ഓരോ സ്റ്റേഷന് അനുസരിച്ചും തുകയുടെ കാര്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം.

റൂം ബുക്ക് ചെയ്യുന്നത് ഓണ്‍ലൈന്‍/ഓഫ്ലൈന്‍ എന്നതിനെ ആശ്രയിച്ചാണ് ക്യാന്‍സലേഷനും സൗകര്യവും ലഭ്യമാവുക. ട്രെയിന്‍ റദ്ദാക്കുകയാണെങ്കില്‍ പണം തിരികെ ലഭിക്കുന്നതാണ്. റൂം ബുക്ക് ചെയ്യുന്നതിന് യാത്ര ഉറപ്പായ ടിക്കറ്റ് നിര്‍ബന്ധമാണ്. ഒരു പിഎന്‍ആര്‍ നമ്പറില്‍ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ബോര്‍ഡിംഗ് സ്റ്റേഷനില്‍ ഒരു ബുക്കിംഗും ഡെസ്റ്റിനേഷന്‍ സ്റ്റേഷനില്‍ ഒരു ബുക്കിംഗും അനുവദനീയമാണ്.

Related Articles

Back to top button