National
കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി; ഇന്ത്യ – ചൈന നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്
നടപടി ഷീ- മോദി കൂടിക്കാഴ്ചക്ക് പിന്നാലെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന നിര്‍ണായക കൂടിക്കാഴ്ചക്ക് ശേഷം കിഴക്കന്‍ ലഡാക്കില്‍ നിന്ന് സമാധാനം നല്‍കുന്ന വാര്‍ത്ത. യുദ്ധ ഭീതിയും സംഘര്‍ഷ സാധ്യതയും ഒഴിവാക്കി കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു തുടങ്ങി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുമുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് നടപടി.
ഈ മാസം 29നുള്ളില്‍ ഡെംചോക്, ദെപ്‌സംഗ്, തുടങ്ങിയ സംഘര്‍ഷ മേഖലയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.