ആറ് റൺസിനിടെ 3 വിക്കറ്റുകൾ; നാല് വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ പതറുന്നു, ഒന്നാം ദിനം 86ന് 4
മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെ 235ൽ പുറത്താക്കിയ ഇന്ത്യയും ഒന്നാമിന്നിംഗ്‌സിൽ പതറുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. ഒന്നിന് 78 എന്ന നിലയിലാണ് ഇന്ത്യ 4ന് 84 റൺസ് എന്ന നിലയിലേക്ക് തകർന്നത്.
നായകൻ രോഹിത് ശർമയെയാണ് ആദ്യം പുറത്തായത്. 18 റൺസെടുത്ത രോഹിതിനെ ഹെന്റി പുറത്താക്കി. സ്‌കോർ 78ൽ നിൽക്കെ 30 റൺസെടുത്ത യശസ്വി ജയ്‌സ്വാളും വീണു. ഇതേ സ്‌കോറിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ മുഹമ്മദ് സിറാജും പുറത്തായതോടെ ഇന്ത്യ 3ന് 78 എന്ന നിലയിലായി.
തൊട്ടുപിന്നാലെ എത്തിയ വിരാട് കോഹ്ലി ഒരു ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും നിർഭാഗ്യവശാൽ റൺ ഔട്ടായി. നാല് റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇതോടെ ഇന്ത്യ 84ന് 4 വിക്കറ്റ് എന്ന നിലയിലായി. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു റൺസുമായി റിഷഭ് പന്താണ് ക്രീസിൽ
നേരത്തെ ന്യൂസിലാൻഡ് ഇന്നിംഗ്‌സ് 235 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് കിവീസിനെ തകർത്തത്. ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു. ന്യൂസിലാൻഡിനായി ഡാരിൽ മിച്ചൽ 82 റൺസും വിൽ യംഗ് 71 റൺസുമെടുത്തു