പാക്കിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി
പാക്കിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ പെഷാവർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭഴപ്പെട്ടു. പാക്കിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഭൂചലനം അഫ്ഗാനിസ്ഥാനെയും ബാധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്. ആഗസ്റ്റ് 29 ന് അഫ്ഗാനിസ്ഥാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ടിബറ്റ് ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; ഇരുന്നൂറിലധികം പേർക്ക് പരുക്ക്

നേപ്പാൾ-ടിബറ്റ് ഭൂചലനത്തിൽ വ്യാപക നാശനഷ്ടം; 45 പേർ മരിച്ചതായി റിപ്പോർട്ട്

ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ; നിരവധി കെട്ടിടങ്ങൾ തകർന്നു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; രണ്ട് തവണയായി ഭൂമി കുലുങ്ങി

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
