Tuesday, 24 November 2026 About Us · Contact Us

ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്

Israeli Spy Who Heads Irans Secret Service Former President - ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്

ടെഹ്‌റാന്‍ : ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് വെളിപ്പെടുത്തി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമ്മദി നെജാദ് അവകാശപ്പെടുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രയേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്ന് അഹമ്മദി നെജാദ് പറയുന്നു. 2018-ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായും അദ്ദേഹം വിശദമാക്കി. ബെയ്‌റൂത്തിലെ ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ സ്ഥാനത്തെക്കുറിച്ച് ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെജാദിന്റെ വെളിപ്പെടുത്തലുകള്‍.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബെൻഗാസി തുറമുഖത്ത് ഡ്രോൺ ആക്രമണം; റഷ്യൻ യുദ്ധക്കപ്പൽ മുങ്ങി: പിന്നിൽ യുക്രെയ്ൻ എന്ന് സംശയം

ബെൻഗാസി തുറമുഖത്ത് ഡ്രോൺ ആക്രമണം; റഷ്യൻ യുദ്ധക്കപ്പൽ മുങ്ങി: പിന്നിൽ യുക്രെയ്ൻ എന്ന് സംശയം

21 മണിക്കൂർ മുൻപ്
ഹോർമുസിൽ വീണ്ടും സ്ഫോടനം; ഇറാന്റെ നിയന്ത്രണം ലംഘിച്ച രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചു

ഹോർമുസിൽ വീണ്ടും സ്ഫോടനം; ഇറാന്റെ നിയന്ത്രണം ലംഘിച്ച രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചു

22 മണിക്കൂർ മുൻപ്
കോപ്-31 കാലാവസ്ഥാ ഉച്ചകോടി കരാറാകാതെ പിരിഞ്ഞു; അന്തിമ കരട് രേഖ തള്ളി യൂറോപ്യൻ യൂണിയനും വികസ്വര രാജ്യങ്ങളും

കോപ്-31 കാലാവസ്ഥാ ഉച്ചകോടി കരാറാകാതെ പിരിഞ്ഞു; അന്തിമ കരട് രേഖ തള്ളി യൂറോപ്യൻ യൂണിയനും വികസ്വര രാജ്യങ്ങളും

22 മണിക്കൂർ മുൻപ്
സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

22 Nov 2026
​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്

​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്

22 Nov 2026
നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

20 Nov 2026