Wednesday, 11 November 2026 About Us · Contact Us

ഡ്രോണ്‍ ആക്രമണം മുതലെടുക്കാന്‍ നെതന്യാഹു; കനത്ത ആക്രമണങ്ങള്‍ക്ക് നിര്‍ദേശം

ടെല്‍അവീവ്: തന്റെ വസതിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ മുതലെടുത്ത് ശക്തമായ നശീകരണ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലും ലബനാനിലും സൈനിക ആക്രമണം ശക്തമാക്കാനും സാധാരണക്കാരായ നൂറുകണക്കിനാളുകളെ വകവരുത്താനും നിര്‍ദേശം നല്‍കിയിരിക്കുകയാണ് നെതന്യാഹു. അന്താരാഷ്ട്ര മാധ്യമങ്ങളും യു എന്‍ അടക്കമുള്ള സംഘടനകളും ഇസ്രാഈലിനെതിരെ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ലെബനാനില്‍ നിന്ന് തൊടുത്തുവിട്ടെന്ന് ഇസ്രാഈല്‍ പറയുന്ന ഡ്രോണ്‍ ആക്രമണം നടന്നത്. ഈ ആക്രമണം രക്ത ദാഹവുമായി നടക്കുന്ന ഇസ്‌റാഈല്‍ സൈനികര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയെന്ന് പറയാം. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു കാരണവുമായി. ഇതിന് തൊട്ടുപിന്നാലെ ഗസ്സയില്‍ നടന്ന ആക്രമണത്തില്‍ 44 ഫലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലെ അല്‍ ഔദ, കമാല്‍ അദ്വാന്‍ എന്നീ ആശുപത്രികള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്; യുഎസ് പിന്തുണയുള്ള പുതിയ ഭരണസംവിധാനത്തിന് വഴിതുറക്കുന്നു

ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്; യുഎസ് പിന്തുണയുള്ള പുതിയ ഭരണസംവിധാനത്തിന് വഴിതുറക്കുന്നു

06 Jul 2026
വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും

വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും

29 Jan 2025
ഇസ്‌റാഈല്‍ സൈന്യം നിര്‍മിച്ച പ്രേതാലയത്തിലേക്ക് മൂന്ന് ലക്ഷം ഫലസ്തീനികള്‍ തിരിച്ചെത്തി

ഇസ്‌റാഈല്‍ സൈന്യം നിര്‍മിച്ച പ്രേതാലയത്തിലേക്ക് മൂന്ന് ലക്ഷം ഫലസ്തീനികള്‍ തിരിച്ചെത്തി

28 Jan 2025

വളര്‍ത്തുനായ കുരച്ചു; ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ കയറി തല്ലി സ്ത്രീകള്‍

07 Jan 2025

ഹനിയയെ വധിച്ചത് തങ്ങൾ, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും തങ്ങൾ, ഹൂതികളെയും നശിപ്പിക്കും: സ്ഥീരീകരിച്ച് ഇസ്രായേൽ

24 Dec 2024

നാടുവിടും മുമ്പ് അസദ് സിറിയക്ക് നല്‍കിയത് മുട്ടന്‍ പണി; രഹസ്യങ്ങള്‍ ഇസ്രാഈലിന് ചോര്‍ത്തി

20 Dec 2024