പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി
പൊതുനന്മക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടന ബെഞ്ചിലെ ഏഴ് പേർ നിലപാട് എടുത്തു. രണ്ട് പേർ ഭിന്നവിധി എഴുതി 1978ൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്. വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു
