55 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും പ്രിയം പെട്രോള്‍ വാഹനങ്ങളോട്
കൊച്ചി: ഇലക്ട്രിക് വാഹനങ്ങളോടുള്ള താത്പര്യത്തില്‍ 45 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും പെട്രോള്‍ വാഹനങ്ങളോടുള്ള ഇഷ്ടം ജനങ്ങളുടെ ഇടയില്‍ 55 ശതമാനം വര്ദ്ധിച്ചിട്ടുണ്ടെന്നുമുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുമായി ഗ്രാന്റ് തോണ്ടണ് ഭാരത് സര്‍വേ. ഇന്ത്യന്‍ വാഹന വിപണിയിലെ മാറ്റങ്ങള്‍ ബോധ്യപ്പെടാനായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. 40 ശതമാനത്തോളമാണ് ഹൈബ്രിഡ് വാഹനങ്ങളോടുള്ള താല്പര്യം വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന സര്‍വേയില്‍ ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം വെളിപ്പെടുത്തിയത് വെറും 17 ശതമാനം പേര് മാത്രമാണ്. ചാര്‍ജ്ജ് ചെയ്യുന്നതിലെ ആശങ്കയും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം കുറയുന്നതിന് ഇടയാക്കുന്നത്. 34 ശതമാനം പേര് ഇപ്പോഴും പെട്രോള്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ വേണമെന്ന ആവശ്യവും ജനങ്ങള്‍ക്കിയില്‍ ശക്തമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇവിയുടെ രംഗപ്രവേശനം പണിയാവുമെന്ന് മനസ്സിലാക്കി ഹൈബ്രിഡ് കാറുകളുമായി പ്രമുഖ നിര്‍മാതാക്കളെല്ലാം എത്തിയതോടെ ഇവികള്‍ പകച്ചുനില്‍ക്കുന്ന സ്ഥിയാണ്. പാസഞ്ചര്‍ വാഹന ഉപഭോക്താക്കളില്‍ ഇലക്ട്രിക് കറുകളോട് പ്രിയം കുറഞ്ഞുവരുന്നതിന് കാരണവും മറ്റൊന്നല്ല. ഇവരെല്ലാം പിന്നാലെ കൂടുന്നത് ആഢംബര, ഹൈബ്രിഡ് വാഹനങ്ങള്‍ക്കൊപ്പമാണ്. രാജ്യ വ്യാപകമായി നടത്തിയ സര്‍വേയില്‍ 3,500 ഓളം പേരാണ് തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇവി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രീമിയം കാർ ഉപഭോക്താക്കൾ; ഉയർന്ന ലാഭവിഹിതമുള്ള സെഗ്മെന്റിൽ വൻ മാറ്റം

ഡൽഹിയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് തണുപ്പൻ പ്രതികരണം; തുടക്കം കുറിച്ചതിന് ശേഷം രജിസ്റ്റർ ചെയ്തത് വെറും 4 കാറുകൾ മാത്രം

ടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശം

ഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യം
