Friday, 13 November 2026 About Us · Contact Us

രോഹിത്തിന് ക്യാപ്റ്റന്‍സിയിലെ വിജയതാളം നഷ്ടപ്പെട്ടു; മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് അറിയാം

Bcci Will Not Send Rohit To Pakistan For Captains Photo - ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ
ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ

പെര്‍ത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയം നേടിയ ജസ്പ്രീത ബുംറ നയിച്ച ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കെ രോഹത്തിനെതിരെ വിമര്‍ശനവുമായി ഓസീസ് മുന്‍ താരവും പരിശീലകനുമായ സൈമണ്‍ കാറ്റിച്ച്. രോഹത്തിന് ക്യാപ്റ്റന്‍ സീയിലെ വിജയ താളം നഷ്ടമായിട്ടുണ്ടെന്നും ബുംറക്ക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഹത്തിനെ മാറ്റി ബുംറയെ നായകനാക്കണമെന്ന ആവശ്യം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ക്രിക്കറ്റ് വിദഗ്ധരും മുന്‍ പ്ലയേഴ്‌സും രോഹത്തിന്റെ ക്യാപ്റ്റന്‍ സീയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ആ വിജയ താളം നഷ്ടമായിരിക്കുകയാണ്. ബുംറ നായകനാവുമ്പോള്‍ ബൗളര്‍മാരുടെ ലെങ്ത് നോക്കുക. അവന്‍ മുന്നില്‍ നിന്ന് താരങ്ങള്‍ക്ക് എങ്ങനെ എറിയണമെന്ന് കാട്ടിക്കൊടുക്കുകയാണ്. പെര്‍ത്തില്‍ ഇന്ത്യ സ്റ്റംപിന് ആക്രമിക്കുകയും നേരെയുള്ള ലെങ്ത് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ അഡ്ലെയ്ഡില്‍ ഇത്തരമൊരു ലൈനും ലെങ്തും അവര്‍ ഉപയോഗിച്ചില്ല. ഓസ്ട്രേലിയക്ക് എന്തുവിലകൊടുത്തും രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ടായിരുന്നു. ഈ സമ്മര്‍ദ്ദത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡൊരുക്കാന്‍ രോഹിത്തിനായില്ല’ കാറ്റിച്ച് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
രഞ്ജി കളിക്കാന്‍ കൂട്ടാക്കാതെ രോഹിത്തും സംഘവും മുങ്ങി

രഞ്ജി കളിക്കാന്‍ കൂട്ടാക്കാതെ രോഹിത്തും സംഘവും മുങ്ങി

30 Jan 2025
രോഹിത്തിനും കോലിക്കും ഇത് അവസാന ടൂര്‍ണമെന്റ്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകും

രോഹിത്തിനും കോലിക്കും ഇത് അവസാന ടൂര്‍ണമെന്റ്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകും

08 Jan 2025
കോലിയും രോഹിത്തും രഞ്ജിത്ത് ട്രോഫിയൊക്കെ കളിക്കട്ടെ…; ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ബി സി സി സെക്രട്ടറി

കോലിയും രോഹിത്തും രഞ്ജിത്ത് ട്രോഫിയൊക്കെ കളിക്കട്ടെ…; ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ബി സി സി സെക്രട്ടറി

07 Jan 2025
കരിമ്പ് പിഴിഞ്ഞെടുക്കുന്നത് പോലെ അവര്‍ ബുംറയെ ഉപയോഗിച്ചു; ഇനി ഉപേക്ഷിക്കും

കരിമ്പ് പിഴിഞ്ഞെടുക്കുന്നത് പോലെ അവര്‍ ബുംറയെ ഉപയോഗിച്ചു; ഇനി ഉപേക്ഷിക്കും

06 Jan 2025