കാഫിർ സ്ക്രീൻ ഷോട്ട്: മോദിയുടെ പ്രസംഗവും പിണറായിയുടെ പ്രവർത്തിയും ഒരുപോലെ: കെ മുരളീധരൻ
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മോദിയുടെ പ്രസംഗവും പിണറായി വിജയന്റെ പ്രവർത്തിയും ഒരുപോലെയെന്നും ഇതിന്റെ ഭാഗമായാണ് സ്ക്രീൻഷോട്ട് പ്രചരിച്ചതെന്നും മുരളീധരൻ പറഞ്ഞു. സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് വടകര എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയായ സ്ക്രീൻഷോട്ട് വിവാദത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് ആവർത്തിക്കുകയാണ് കെ മുരളീധരൻ. പ്രതികളായ സിപിഎം , ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. അതേസമയം കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് പങ്കുവെച്ച ‘അമ്പാടിമുക്ക് സഖാക്കൾ’ പേജിന്റെ അഡ്മിനും ഡിവൈഎഫ്ഐ നേതാവെന്ന് കണ്ടെത്തി. പി ജയരാജന്റെ വിശ്വസ്തനായ മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. പോസ്റ്റ് പങ്കുവച്ചത് മനീഷാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹെലികോപ്ടറിൽ കയറിയാ എന്താ കുഴപ്പം; സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം പൊതിച്ചോറ് നൽകേണ്ട എന്നല്ലന്ന് കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
