ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭക്ക് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ലെന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു. നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാർ എന്ന് കെകെ രമ പറഞ്ഞു. നാലേമുക്കാൽ വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്നും രമ വിമർശിച്ചു ഹേമ കമ്മിറ്റി റിപ്പോർട്ട് അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകായിരുന്നു. കെകെ രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
