Thursday, 12 November 2026 About Us · Contact Us

സാലികിന് 82.2 കോടി ദിര്‍ഹം ലാഭം

Salik Made A Profit Of Dhs 82 2 Crore - സാലികിന് 82.2 കോടി ദിര്‍ഹം ലാഭം

ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ സാലിക് കമ്പനിക്ക് 82.2 കോടി ദിര്‍ഹം ലാഭം. ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലത്താണ് കമ്പനി നികുതിയെല്ലാം കഴിച്ച് ഇത്രയും മികച്ച ലാഭം കരസ്ഥമാക്കിയിരിക്കുന്നത്. 2023ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.4 ശതമാനത്തിന്റെ വര്‍ധനവ് വരുമാനത്തില്‍ നേടാനായിട്ടുണ്ട്. ആകെ വരുമാനത്തിന്റെ 86.7 ശതമാനവും കമ്പനിക്ക് ലഭിച്ചത് വിവിധ ടോള്‍ ഗേറ്റുകളില്‍നിന്നാണ്. ടോള്‍ ഇനത്തില്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 142.22 കോടി ദിര്‍ഹമാണ് ലഭിച്ചത്. ടോളിലൂടെ മൂന്നാം പാദത്തില്‍ മാത്രം കിട്ടിയ വരുമാനം 46.84 കോടി ദിര്‍ഹമാണ്. ഈ ഇനത്തില്‍ 5.1 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്. 35.56 കോടി ട്രിപുകളില്‍നിന്നായാണ് വരുമാനം ലഭിച്ചത്. നികുതി നല്‍കുന്നതിന് മുന്‍പത്തെ ലാഭം 111.5 കോടി ദിര്‍ഹമാണ്. അതായത് 2023മായി താരതമ്യം ചെയ്താല്‍ വര്‍ധനവ് 8.9 ശതമാനം. ദുബൈയുടെ ചലനാത്മകതക്ക് സാലിക് നല്‍കുന്ന പ്രതിബദ്ധതയുള്ള സേവനങ്ങളാണ് നേട്ടത്തിന് കാരണമെന്ന് സാലിക് ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് ചെയര്‍മാന്‍ മത്താര്‍ അല്‍ തായെര്‍ അഭിപ്രായപ്പെട്ടു. മൂന്നാം പാദത്തിലെ മികച്ച പ്രകടനമാണ് ലാഭം വര്‍ധിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നതെന്ന് സാലിക് സിഇഒ ഇബ്രാഹീം സുല്‍ത്താന്‍ അല്‍ ഹദ്ദാദും പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സാലികും പാര്‍ക്കിങ് ഫീസും അടുത്ത വര്‍ഷം വര്‍ധിക്കാനിരിക്കേ ഫ്‌ളെക്‌സിബിളായുള്ള ഓഫിസ് സമയം വേണമെന്ന് ദുബൈയിലെ താമസക്കാര്‍

സാലികും പാര്‍ക്കിങ് ഫീസും അടുത്ത വര്‍ഷം വര്‍ധിക്കാനിരിക്കേ ഫ്‌ളെക്‌സിബിളായുള്ള ഓഫിസ് സമയം വേണമെന്ന് ദുബൈയിലെ താമസക്കാര്‍

05 Dec 2024
തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു; നിരക്ക് വര്‍ധനവ് ജനുവരി അവസാനത്തോടെ നടപ്പാക്കും

തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു; നിരക്ക് വര്‍ധനവ് ജനുവരി അവസാനത്തോടെ നടപ്പാക്കും

29 Nov 2024
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026