അടുത്ത ഇലക്ഷന് വെറുപ്പിന്റെ കടയിലേക്ക് വീണ്ടും പോകരുത്; സന്ദീപിനെതിരെ ഒളിയമ്പുമായി മുരളീധരൻ
സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ല കാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് സന്ദീപ് പാർട്ടിയിലേക്ക് വന്നിരുന്നുവെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് പോകാമായിരുന്നു. കാരണം അത്രയേറെ അദ്ദേഹം രാഹുലിനെ വിമർശിച്ചയാളാണെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ സന്ദീപ് അന്ന് പറഞ്ഞത് കാശ്മീരിലേക്കല്ല ആൻഡമാൻ നിക്കോബാറിലേക്കാണ് യാത്ര നടത്തേണ്ടത് എന്നാണ്. അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽ പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങിനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നുവെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. മറ്റ് പല പാർട്ടികളും നോക്കി നടക്കാതെ സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് വന്നു, അത് നല്ല കാര്യമാണ്. സ്വാഗതം ചെയ്യുന്നു. ഈ സ്‌നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് സന്ദീപ് എന്നും നിലനിർത്തണം, അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്റെ സമയത്ത് വെറുപ്പിന്റെ കടയിൽ വീണ്ടും മെമ്പർഷിപ്പ് എടുക്കാൻ പോകരുത് മുരളിധരൻ വ്യക്തമാക്കി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹെലികോപ്ടറിൽ കയറിയാ എന്താ കുഴപ്പം; സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം പൊതിച്ചോറ് നൽകേണ്ട എന്നല്ലന്ന് കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
