Wednesday, 11 November 2026 About Us · Contact Us

നാട്ടിലെന്നപോലെ ഗള്‍ഫിലും സവാള വില കുതിക്കുന്നു

അബുദാബി: പഴങ്ങളും പച്ചക്കറികളും നാട്ടില്‍നിന്നുതന്നെ കയറിപോകുന്ന പ്രദേശമാണ് ഗള്‍ഫ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാവുന്ന വിലയിലെ മാറ്റങ്ങള്‍ ഗള്‍ഫിലും ദൃശ്യമാവാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ സവാളക്ക് 68 മുതല്‍ 75ഉം 80ഉം എന്നിടത്തേക്കാണ് എത്തിനില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് നാല്‍പതിനും അന്‍പതിനും ഇടയില്‍ നിന്നതാണ് ഇരട്ടിയോളമെത്തിനില്‍ക്കുന്നത്. നാട്ടിലെ ചുവടുപിടിച്ച് ഗള്‍ഫിലും വില കുതിക്കുകയാണ്. അബുദാബിയില്‍ ഇന്നത്തെ വില കിലോ ഗ്രാമിന് 8.50 ദിര്‍ഹവും അതിന് മുകളിലുമാണ്. രുപയിലേക്കു മാറ്റിയാല്‍ 195 രൂപ. വില വര്‍ധനവ് ബാധിക്കുന്നതിന് മുന്‍പ് 5.50 ദിര്‍ഹത്തിനായിരുന്നു ഒരു കിലോഗ്രാം സവാളയുടെ ചില്ലറ വില്‍പന. വിദേശങ്ങളില്‍നിന്നും എത്തുന്ന പ്രത്യേകിച്ചും തുര്‍ക്കിയില്‍നിന്നുമുള്ളവക്ക് അഞ്ചു ദിര്‍ഹം മതിയെന്നതിനാല്‍ പലരും നമ്മുടെ സവാള ഉപേക്ഷിച്ച മട്ടാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടുന്നത് ഗള്‍ഫിലെ വീട്ടുബജറ്റിന്റെ താളവും തെറ്റിച്ചുകൊണ്ടിരിക്കുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

08 Aug 2026
യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

03 Jul 2026