Wednesday, 11 November 2026 About Us · Contact Us

ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം പറയുന്നത്; അങ്ങനെ തന്നെ വിശ്വസിക്കട്ടെയെന്ന് സതീശൻ

ഉപതെരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയമാണ് യുഡിഎഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടർമാർക്ക് നന്ദി അറിയിക്കുന്നു. ഷാഫി പറമ്പിൽ 2021ൽ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. ചേലക്കരയിൽ 2021ൽ എൽഡിഎഫിന് കിട്ടിയ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും 28,000 വോട്ട് കുറയ്ക്കാൻ സാധിച്ചെന്നും സതീശൻ പറഞ്ഞു മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിരവധി ഉപതെരഞ്ഞെടുപ്പുകൾ നടന്നു. തൃക്കാക്കരയിൽ പിടി തോമസ് വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മനും വിജയിച്ചു. ചേലക്കരയിൽ ഭൂരിപക്ഷത്തിൽ 28,000 വോട്ടിന്റെ കുറവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയൻ തിളങ്ങി നിൽക്കുന്നു എന്നാണ്. ഇത്രയും വലിയ തോൽവി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നിൽക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അങ്ങനെ തന്നെ വിശ്വസിച്ചാൽ മതി. കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാതെ ബിജെപിയും സീറ്റ് അന്വേഷിച്ച പോയ ആളെ സ്ഥാനാർഥി ആക്കിയതിലൂടെ രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാനുള്ള അവകാശമാണ് സിപിഎം നഷ്ടപ്പെടുത്തിയതെന്നും സതീശൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

31 Oct 2026
റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

23 Oct 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

31 Jul 2026
സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

29 Jul 2026
മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

19 Jul 2026