Wednesday, 11 November 2026 About Us · Contact Us

സഞ്ജുവിന്റെ ഗ്യാപ്പ് അങ്ങ് ഫില്ലാക്കി അസ്ഹറുദ്ദീന്‍; എട്ട് ഫോറും ഏഴ് സിക്‌സും; 58 പന്തില്‍ 104 റണ്‍സും

കേരളത്തിന്റെ നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണിന്റെ അഭാവത്തില്‍ ക്രീസിലിറങ്ങിയ കേരളത്തില്‍ നിന്ന് പുത്തന്‍ താരോദയം. അഞ്ചാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ കാണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കരുത്തരായ ബറോഡക്കെതിരെ അതി ഗംഭീര ഇന്നിംഗ്‌സ് ആണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം നടത്തിയത്. എട്ട് ഫോറും ഏഴ് സിക്‌സുമായി 58 പന്തില്‍ നിന്ന് 104 റണ്‍സ് എടുത്താണ് അസ്ഹറുദ്ദീന്‍ കസറിക്കളിച്ചത്. കേരളത്തിന്റെ വിക്കറ്റ് കീപ്പറ് കൂടിയായ അസ്ഹര്‍ സഞ്ജു സാംസണ് പകരക്കാരനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സഞ്ജുവിന്റെ ഗ്യാപ്പ് അങ്ങ് ഫില്ലാക്കി അസ്ഹറുദ്ദീന്‍; എട്ട് ഫോറും ഏഴ് സിക്‌സും; 58 പന്തില്‍ 104 റണ്‍സും അതേസമയം ഇതിന് മുമ്പ് താരം മികച്ച പ്രകടനം നടത്തിയത് മുഷ്താഖ് അലി ട്രോഫിയിലാണ്. ഹൈദരബാദിനെതിരെ നവംബര്‍ 25ന് നടന്ന മത്സരത്തില്‍ 40 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഹരിയാനക്കെതിരെ നടന്ന ടെസ്റ്റിലും താരം ഫിഫ്റ്റിയെടുത്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാന്‍ അനിവാര്യമായിരുന്ന മത്സരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഇത് സഞ്ജു മിസ്സാക്കിയത് വലിയ ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
ശുഭമായി തുടങ്ങി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം

ശുഭമായി തുടങ്ങി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം

06 Feb 2025