രാജസ്ഥാനിൽ റെയ്ഡിനിടെ പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
രാജസ്ഥാനിൽ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെൺ കുഞ്ഞ് ആണ് മരിച്ചത്. ആൽവാർ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിൽ ആണ് ദാരുണ സംഭവം. ഒരു സൈബർ കേസിൽ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയതായിരുന്നു പോലീസുകാർ. മാർച്ച് രണ്ടിന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന തങ്ങൾ പൊലീസ് വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഉണർന്നതെന്നും വാതിൽ തുറന്ന തന്നെ പിടിച്ചുതള്ളി പോലീസ് വീട്ടിലേക്ക് കയറിയെന്നും ഇമ്രാന്റെ ഭാര്യ റസീദ ആരോപിച്ചു. ഈ സമയത്ത് പിഞ്ചുകുഞ്ഞും തന്റെ ഭർത്താവും കട്ടിലിൽ കിടക്കുകയായിരുന്നു. കട്ടിലിൽ നിന്ന് ഭർത്താവിനെ പൊലീസ് വലിച്ചിറക്കാൻ നോക്കി. കുഞ്ഞ് കട്ടിലിന്റെ ഓരത്ത് കിടക്കുന്നുവെന്ന് തങ്ങൾ രണ്ടാളും അലറിപ്പറഞ്ഞിട്ടും പോലീസ് കുഞ്ഞിനെ ചവിട്ടി കൊണ്ട് ഭർത്താവിനെ വലിച്ചിറക്കി കൊണ്ടുപോയെന്നും റസീദ മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
