Saturday, 14 November 2026 About Us · Contact Us

കർണാടകയിലെ 48 എംഎൽഎമാർ ഹണിട്രാപ്പിലെന്ന് മന്ത്രി രാജണ്ണ; ഉന്നതതല അന്വേഷണം

Minister Rajanna Says 48 Mlas In Karnataka Are In Honey - കർണാടകയിലെ 48 എംഎൽഎമാർ ഹണിട്രാപ്പിലെന്ന് മന്ത്രി രാജണ്ണ; ഉന്നതതല അന്വേഷണം

കർണാടകയിൽ ഹണിട്രാപ് വിവാദം കത്തുന്നു. 48 എംഎൽഎമാർ ഹണി ട്രാപ്പിൽ പെട്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. ഇതിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാരുണ്ട്. ദേശീയ പാർട്ടികളിലെ എംഎൽഎമാരും ഹണിട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണിട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ പറഞ്ഞു. കർണാടക ഹണിട്രാപ് സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറി ആയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെയൊക്കെ നിർമാതാക്കളെയും സംവിധായകരെയും കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണിട്രാപ്പ് ശ്രമം നടന്നെന്ന് മന്ത്രി സതീഷ് ജാർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഹണിട്രാപ്പിന് പിന്നിലെന്ന് ബിജെപി എംഎൽഎ ബസനഗൗഡ യത്‌നാൽ ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

16 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

17 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

18 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

18 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

19 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

20 മണിക്കൂർ മുൻപ്