പിറന്നാൾ ആഘോഷത്തിനിടെ വാക്കുതർക്കം, പിന്നാലെ കത്തിക്കുത്ത്; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
ചെന്നൈയിൽ ജന്മദിനാഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്നൈ ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. ഗോപികണ്ണൻ എന്ന വിമൽ(22), ജഗദീശൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. മദ്യപാനത്തിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും പിന്നാലെ ഇരുവരും കത്തിയെടുത്ത് പരസ്പരം കുത്തുകയുമായിരുന്നു. വിമൽ സംഭവസ്ഥലത്ത് വെച്ചും ജഗൻ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ജന്മദിനാഘോഷത്തിൽ പങ്കെടുത്ത എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
