ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല
ഇന്ത്യ-പാക് മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽതല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഹോട്ട്ലൈൻ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്നലെ പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ പാലിച്ചെന്നാണ് വിലയിരുത്തൽ. അതേസമയം പാക്കിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയ നടപടികൾ പിൻവലിക്കില്ല ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാക്കിസ്ഥാൻ ചർച്ചക്ക് തയ്യാറായതെന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നാണ് റിപ്പോർട്ട് ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനമുണ്ടായില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. അതിർത്തി മേഖലകളിലെ സുരക്ഷാ വിലയിരുത്താൻ ജമ്മു കാശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലുണ്ടായ നാശനഷ്ടം കണക്കുകൂട്ടാൻ നടപടികൾ ആരംഭിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
