പാക് ഭീകരത വെളിപ്പെടുത്താനുള്ള ലോകപര്യടനം: തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നൽകിയ ലിസ്റ്റ് തള്ളി
പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നിർദേശിക്കാതെ. ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, ഡോ. സയ്യിദ് ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഈ പേരുകളെല്ലാം തള്ളിയാണ് തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് പഹൽഗാം ആക്രമണം മുതൽ ഓപറേഷൻ സിന്ദൂർ വരെയുള്ള നിർണായക നാളുകൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാണ് കേന്ദ്ര സർക്കാർ ദൗത്യ സംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതൽ അടുത്ത മാസം പകുതി വരെ നീളുന്നതാണ് ദൗത്യം. വിവിദ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാണ് സന്ദർശനം നടത്തുന്നത് യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് പര്യടനം. ആദ്യ സംഘത്തെ നയിക്കാൻ ശശി തരൂർ എന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യ-പാക് സംഘർഷത്തിൽ കോൺഗ്രസ് നിലപാട് മറികടന്ന് കേന്ദ്ര സർക്കാരിന് തരൂർ വലിയ പിന്തുണ നൽകിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
