ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു
ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഇവിടേക്ക് എത്തിയത്. പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. ഉദ്ദംപൂരിലെ ബസന്ത്ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓപറേഷൻ ബിഹാലി എന്ന് പേരിലാണ് ഏറ്റുമുട്ടൽ. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത് അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കാശ്മീരിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പോലീസ് സേനയെ അടക്കം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
