ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേൽപ്പാലം
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേൽപ്പാലം. പലാവ ഫ്‌ളൈ ഓവറാണ് തുറന്ന് കൊടുത്തതിന് പിന്നാലെ ടാറിംഗ് അടക്കം ഇളകിമാറി അപകടകരമായ അവസ്ഥയിലെത്തിയത്. ഇതോടെ പാലം അടച്ചിട്ടിരിക്കുകയാണ് ശിവസേന എംഎൽഎ രാജേഷ് മോറെയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ പാലത്തിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. കല്യാൺ-ഷിൽ റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത് 562 മീറ്റർ നീളമുള്ള പാലം 40 കോടി രൂപ ചെലവിലാണ് നിർമിച്ചത്. അപകടങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നതോടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പാലം അടച്ചുപൂട്ടി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
