ബിഹാറിൽ ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവിനെ ആശുപത്രിയിൽ കയറി വെടിവെച്ചു കൊന്നു
ബിഹാറിൽ ആശുപത്രിക്കുള്ളിൽ കയറി രോഗിയെ വെടിവെച്ചു കൊന്നു. പട്നയിലെ പരാസ് ആശുപത്രിയിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമായ ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. അഞ്ചംഗ അക്രമി സംഘമാണ് ആക്രമണം നടത്തിയത് ആരോഗ്യപ്രശ്നങ്ങളാൽ ചന്ദൻ മിശ്ര പരോളിൽ പുറത്തിറങ്ങി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് അഞ്ചംഗ സംഘം ഇയാളെ വെടിവെച്ചു കൊന്നത്. എതിർഗ്രൂപ്പിൽ പെട്ടവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ചന്ദൻ മിശ്രയെ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ എതിരാളിയായ ചന്ദൻ ഷേരു ഗ്യാംഗിലെ ആളുകളെ പോലീസ് തെരയുന്നുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
