അസ്ഹറുദ്ദീന്റെ ബംഗ്ലാവിൽ മോഷണം; 50,000 രൂപയും ടെലിവിഷനും കവർന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബംഗ്ലാവിൽ മോഷണം. 50,000 രൂപയും ടിവി സെറ്റുമാണ് മോഷ്ടിച്ചത്. ഭാര്യ സംഗീത ബിജ്‌ലാനിയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് മോഷണം നടന്നത്. മാർച്ച് 7നും ജൂലൈ 18നും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് സംശയം ബംഗ്ലാവിന്റെ പിൻഭാഗത്തെ കോമ്പൗണ്ട് മതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് സംശയിക്കുന്നു. ഒന്നാം നിലയിലെ ഗ്യാലറിയിൽ കയറി ജനൽ ഗ്രിൽ തുറന്ന് ബംഗ്ലാവിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. മോഷണത്തിന് പുറമെ വീട്ടിലുള്ള വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് അസ്ഹറുദ്ദീന്റെ പിഎയാണ് പരാതി നൽകിയത്. മാർച്ച് 7നും ജൂലൈ 18നും ഇടയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
