മോദി ആകെ ചെയ്യുന്നത് നുണ പറയുക മാത്രം; നുണ പറയുന്നയാൾക്ക് രാജ്യത്തിന് നന്മ ചെയ്യാനാകില്ലെന്ന് ഖാർഗെ
പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാനാകില്ലെന്നും ഖാർഗെ പറഞ്ഞു ആർഎസ്എസും ബിജെപിയും വിഷം പോലെയാണ്. വിഷം രുചിച്ചാൽ നിങ്ങൾ ഇല്ലാതെയാകും. ബിജെപി, ആർഎസ്എസ് എന്നിവർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി പോരാടണമെന്നും ഖാർഗെ പറഞ്ഞു നിരവധി തൊഴിൽ സൃഷ്ടിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം നുണകൾ പറയുക മാത്രമാണ് മോദി ആകെ ചെയ്തതെന്നും ഖാർഗെ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
