പഹൽഗാം ഭീകരാക്രമണം: കേന്ദ്ര സർക്കാരിന് മൗനം, കാശ്മീർ ശാന്തമെന്ന് പ്രചരിപ്പിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി
പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ കേന്ദ്രസർക്കാരിന് മൗനമാണ്. കാശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിക്കുന്നു. ആഭ്യന്തര മന്ത്രിയും ഇന്റലിജൻസ് ബ്യൂറോ മേധാവിയും രാജിവെച്ചോ. ആക്രമണ സമയത്ത് എന്തുകൊണ്ട് പഹൽഗാമിൽ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു ടിആർഎഫിനെ നിരീക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിച്ചു. കസബിനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാരിലെ ആഭ്യന്തര മന്ത്രി രാജിവെച്ചു. എന്തുകൊണ്ട് അമിത് ഷാ രാജിവെച്ചില്ലെന്നും പ്രിയങ്ക ചോദിച്ചു പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനം എന്തുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയത്. മോദി ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ക്രെഡിറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
