വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്: പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ
48കാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു തനിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രജ്വൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. രാഷ്ട്രീയത്തിൽ പെട്ടെന്ന് വളർന്നത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. ആരെയും ഉപദ്രവിച്ചിട്ടില്ല. തനിക്കെതിരെ സ്വമേധയാ സ്ത്രീകളാരും പരാതി നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു പ്രോസിക്യൂഷൻ മനപ്പൂർവം അവരെ രംഗത്ത് കൊണ്ടുവന്നതാണെന്ന് പറഞ്ഞ പ്രജ്വൽ കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി വന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
