Sunday, 15 November 2026 About Us · Contact Us

ഉത്തരകാശി മിന്നൽപ്രളയം: നാല് മരണം, അറുപതിലധികം പേരെ കാണാതായി, സൈന്യം സ്ഥലത്ത്

Uttarkashi Flash Flood Four Dead Over 60 Missing Army On - ഉത്തരകാശി മിന്നൽപ്രളയം: നാല് മരണം, അറുപതിലധികം പേരെ കാണാതായി, സൈന്യം സ്ഥലത്ത്

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ചതായി അധികൃതർ. 20 പേരെ രക്ഷപ്പെടുത്തി. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാദൗത്യം തുടരുകയാണ്. സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഘീർഗംഗ നദി കരകവിഞ്ഞ് അതിവേഗതയിൽ കുത്തിയൊലിച്ചതോടെ 60ലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ട് മൂന്ന് ഐടിബിപി സംഘത്തെയും നാല് എൻഡിആർഎഫ് സംഘത്തെയും അപകടസ്ഥലത്തേക്ക് അയച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 150 കരസേനാംഗങ്ങളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിന് രണ്ട് സംഘങ്ങൾ സജ്ജമാണ് വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലമായതിനാൽ ഹോംസ്‌റ്റേകളും ഹോട്ടലുകളും ഉള്ള മേഖലയാണിത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം സുഖി മേഖലയിൽ വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

21 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

21 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

22 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

23 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

23 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026