അതൊന്നും സത്യമല്ല; അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തിയെന്ന വാർത്ത തള്ളി കേന്ദ്രം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിർത്തിവെച്ചെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്. എന്നാൽ വാർത്ത സത്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ യുഎസ് സന്ദർശനം ഇന്ത്യ റദ്ദാക്കിയെന്ന വാർത്ത കേന്ദ്രം നിഷേധിച്ചിട്ടില്ല. രാജ്നാഥ് സിംഗ് അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന സമയത്ത് ധാരണയിലെത്തിയിരുന്ന ആയുധ കരാറുകളിലടക്കം ഒപ്പു വെക്കാനും അത് പ്രഖ്യാപിക്കാനുമാണ് രാജ്നാഥ് സിംഗിന്റെ യുഎസ് യാത്രയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്ര തത്കാലത്തേക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
