ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു; ഒരു യുവതിയെ തന്നെ വിവാഹം ചെയ്ത് സഹോദരൻമാർ
ഒരു യുവതിയെ വിവാഹം കഴിച്ചതിൽ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ഹിമാചൽപ്രദേശിലെ സഹോദരൻമാർ. വിമർശനങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതായും സഹോദരൻമാർ വ്യക്തമാക്കി തിൻഡോ കുടുംബത്തിലെ പ്രദീപ് നേഗി, കപിൽ നേഗി എന്നീ നേഗി സഹോദരൻമാരാണ് കൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനെ വിവാഹം ചെയ്തത്. പരമ്പരാഗതമായ ജോഡിദാർ പ്രത പ്രകാരമായിരുന്നു വിവാഹം. ചിലർ സോഷ്യൽ മീഡിയയിൽ തങ്ങളെ അധിക്ഷേപിക്കുന്നത് പ്രശ്നമല്ലെന്ന് പ്രദീപ് നേഗി പറഞ്ഞു വിവാഹം ആരുടെയും നിർബന്ധപ്രകാരമല്ലെന്നും സ്വമനസ്സാലെ ആയിരുന്നുവെന്നും സഹോദരൻ കപിൽ നേഗി വിശദീകരിച്ചു. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് വിവാഹം നടന്നത്. ഞങ്ങളുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും വേണ്ടി വാദിക്കുന്നത് തുടരുമെന്നും സഹോദരൻമാർ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
