ഇത് കളിയാണോ അതോ എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണോയെന്നൊന്നും അറിയില്ല. സംഗതി അത്ഭുതമാണ്. ജിയോയുടെയും വി ഐയുടെയും വരവോട് കൂടെ പതുങ്ങി നിന്ന് കസ്റ്റമേഴ്സിനെ നഷ്ടമായിക്കൊണ്ടിരുന്ന ബി എസ് എന്‍ എല്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് പുതിയ കസ്റ്റമേഴ്സിനെ ലഭിച്ചെന്ന് മാത്രമല്ല ജിയോയുടെ കസ്റ്റമേഴ്സായിരുന്ന എട്ട് ലക്ഷത്തോളം പേര് ബി എസ് എന്‍ എല്ലിലേക്ക് എത്തിയിരിക്കുന്നു. യുവാക്കളെയടക്കം ആകര്‍ഷിപ്പിക്കുന്ന ഓഫറുകളും സര്‍വീസുകളുമായി വിപണിയിലേക്ക് പുത്തന്‍ വരവ് നടത്തിയതോടെയാണ് ബി എസ് എന്‍ എല്ലിന് പിന്നാലെ ആളുകള്‍ കൂടിയത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകള്‍ അനുസരിച്ച് തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വര്‍ധന രേഖപ്പെടുത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തില്‍ 8.4 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിലേക്ക് എത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ ഇത് 25 ലക്ഷത്തിലേറെ ആയിരുന്നു. ഇതോടെ ബിഎസ്എന്‍എല്ലിന്റെ ആകെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം ഒമ്പത് കോടി കവിഞ്ഞു. ഇതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും പൊതുമേഖല കമ്പനിക്ക് സാധിച്ചു.ജിയോ 40.2 ശതമാനം, എയര്‍ടെല്‍ 33.24 ശതമാനം, വി.ഐ. 18.41 ശതമാനം എന്നിങ്ങനെയാണ് വിപണിയിലെ സാന്നിധ്യം. രാജ്യത്തെ വയര്‍ലെസ് കണക്ഷനുകളുടെ വിപണി വിഹിതത്തില്‍ റിലയന്‍സ് ജിയോ തന്നെയാണ് ഇപ്പോഴും മുന്നില്‍.ബിഎന്‍എല്‍ വെല്ലുവിളി ഉയര്‍ത്തിയതോടെ സെപ്റ്റംബറില്‍ ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ നെറ്റ്വര്‍ക്കുകള്‍ക്ക് ആകെ ഒരു കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതില്‍ 79.7 ലക്ഷം പേരെയാണ് ജിയോക്ക് നഷ്ടമായത്.