Wednesday, 25 November 2026 About Us · Contact Us

വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ കഴിവുകേട്; പഴി മുൻ സർക്കാരിന്റെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമമെന്ന് പിണറായി വിജയൻ

The Reason For The Power Crisis Is The Incompetence Of The - നിയമസഭ

നിയമസഭയിൽ ചർച്ചയായി വൈദ്യുതി പ്രതിസന്ധി. പവർകട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തി. ചിലർക്ക് നുണകൾ നല്ല രീതിയിൽ അവതരിപ്പിച്ച് അതാണ് വസ്തുത എന്ന് വരുത്തി തീർക്കാൻ പ്രത്യേക കഴിവാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്. സഭയിൽ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്.

രാജ്യത്തെ വൈദ്യുതിയുടെ 60 ശതമാനവും കുത്തക കമ്പനികളുടെ കൈകളിലാണെന്നും അദ്ദേഹം വിമർശിച്ചു. ഇതാണ് പ്രതിസന്ധിക്ക് കാരണം. കമ്മീഷൻ എടുത്ത തീരുമാനത്തോട് യോജിക്കാത്ത സമീപനമാണ് സർക്കാർ അന്ന് എടുത്തത്. സുപ്രീം കോടതിയിലെ കേസ് ഭംഗിയായി നടത്തണം. കോർപ്പറേറ്റ് ഭീമന്മാർ ഈ രംഗത്ത് കടന്ന് വരുന്ന സാഹചര്യമാണ്. അത് കണ്ടുകൊണ്ട് അതിന് തടയിടുന്ന നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് ശുദ്ധ നുണയാണെന്നും പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ ആ കരാർ റദ്ദാക്കിയിട്ടില്ല. കരാറിന്റെ അപാകതകൾ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. 2016 എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കരാർ റദ്ദാക്കുക അല്ല ചെയ്തത്. കരാർ പ്രകാരം വൈദ്യുതി വാങ്ങുകയാണ് ചെയ്തത്.

കരാർ ഒപ്പിടുന്നതിന് മുൻപ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും കേന്ദ്രത്തിന്റെയും അനുമതി വാങ്ങണം. ടി എൻ മനോഹരൻ ആയിരുന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ. യുഡിഎഫ് സർക്കാർ ആണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. അദ്ദേഹത്തിൻറ നേതൃത്വത്തിലുള്ള കമ്മീഷനാണ് കരാർ അംഗീകരിക്കാത്തത്. അദ്ദേഹമാണ് അനുമതി നിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നിഷേധിച്ചു. ഇതൊക്കെ വസ്തുതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്രത്തിന് കൃത്യമായ ഒരു നയമുണ്ട്. അത് നവ ഉദാരവൽക്കരണ നയമാണ്. അത് എങ്ങനെയാണ് മുഖ്യമന്ത്രി മറന്നുപോകുന്നത്. അത് നിങ്ങൾ തുടങ്ങിയ നയമാണ്. ഈ രണ്ടു കൂട്ടർക്കും ഒരേ നയമാണ്. അതുതന്നെയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി ഇത്രമേൽ കൂടാൻ കാരണം സർക്കാരി​ന്റെ കഴിവുകേടും കെടു കാര്യസ്ഥതയുമാണ്. കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ആണോ ശ്രമമെന്ന് സംശയം.

ലോഡ് ഷെഡിങ്ങിന്റെ പ്രയാസം അനുഭവിക്കാത്ത ഏതെങ്കിലും ആള് കേരളത്തിൽ ഉണ്ടോ? ഏതെങ്കിലും സ്ഥാപനം ഉണ്ടോ ? എല്ലാവരും അനുഭവിക്കുകയല്ലേ? 95 ശതമാനം പവർകട്ട് ഏർപ്പെടുത്തിയിരുന്ന സംസ്ഥാനമാണ് ഒരിക്കൽ കേരളം. അങ്ങനെയൊരു അവസ്ഥയിലേക്ക് തിരിച്ചു പോകുകയാണോ ? ജനങ്ങൾ ആകെ ചോദിക്കുന്നത് ഈ ദുരിതം എന്ന് തീരുമെന്നാണ്”. പിണറായി വിജയൻ പറഞ്ഞു.

2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നു. കെഎസ്ഇബി വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷൻ അനുമതി നിഷേധിച്ചിക്കുകയും ഒരു നിർദ്ദേശം വെക്കുകയും ചെയ്തു. കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ ഡീവിയേഷൻ അനുമതി വാങ്ങി വരണമെന്ന് പറഞ്ഞു. പുതിയ റെഗുലേറ്ററി കമ്മീഷൻ വീണ്ടും പരിശോധിച്ചു. ആ കരാർ റദ്ദ് ചെയ്തു. 2015 മുതൽ കമ്മീഷൻ സ്വീകരിച്ചു വന്ന നിലപാടുകൾ 2023ൽ അന്തിമമാക്കി. ആര് അധ്യക്ഷനായാലും പ്രകൃതിയെ കമ്മീഷൻ റെഗുലേറ്ററി കമ്മീഷൻ ആണ്. രാഷ്ട്രീയ നിയമനം അല്ല.

യോഗ്യത അനുസരിച്ച് ഉള്ള നിയമനമാണ് അത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് എന്താണ് തുടർനടപടി സ്വീകരിക്കാൻ പറ്റുക എന്നത് എൽഡിഎഫ് സർക്കാർ പരിശോധിച്ചു. കരാർ പുനഃസ്ഥാപിക്കാൻ നയപരമായ നിർദ്ദേശം സർക്കാർ നൽകി. ആ തീരുമാനം കമ്മീഷൻ അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.കമ്മീഷൻ സർക്കാർ നിലപാട് അംഗീകരിച്ചു. അതിൻറെ ഭാഗമായി കരാർ പുനസ്ഥാപിച്ചു. പക്ഷെ അപ്പോൾ ട്രൈബ്യൂണൽ കരാർ റദ്ദാക്കിയത് അംഗീകരിച്ചു.

അന്ന് തന്നെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കൃത്യമായ മാനദണ്ഡം പാലിച്ചു കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ കമ്മീഷന് ഇടപെടാൻ സാധിക്കില്ലായിരുന്നു. ആ വീഴ്ച ഉണ്ടായത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പ്രതിസന്ധി എൽഡിഎഫ് സർക്കാരിൻറെ കാലത്തും ഗുരുതരമായിരുന്നു. പക്ഷേ ഒരു ഘട്ടത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. ചില ഘട്ടങ്ങളിൽ ഉയർന്ന നിരക്കിന് വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. അന്ന് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍

12 മണിക്കൂർ മുൻപ്
പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

12 മണിക്കൂർ മുൻപ്
ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

12 മണിക്കൂർ മുൻപ്
സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

12 മണിക്കൂർ മുൻപ്
ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

13 മണിക്കൂർ മുൻപ്
ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

13 മണിക്കൂർ മുൻപ്