ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്; ദിയ കൃഷ്ണയോട് ലാലി
ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തുണച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷണയ്ക്കെതിരേ വിമർശനം കടുക്കുന്നു. ദിയയ്‌ക്കെതിരേ നടി ലാലി പിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലീങ്ങളെ തള്ളിപ്പറയുന്ന പലരേയും കണ്ടിട്ടുണ്ട്. അത് എന്താ നിങ്ങള്‍ക്ക് എന്‍റര്‍ടൈന്‍മെന്‍റിന് മാത്രം മതിയോ മുസ്ലിങ്ങള്‍? ഈയിടെ അഹാനായുടെ കല്യാണത്തിന്‍റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അതെന്നും ദിയയോടായി ലാലി ചോദിക്കുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു ലാലിയുടെ പ്രതികരണം.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…
അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്.
കേരളത്തിൽ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ ഒരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങൾക്ക് സ്‌ഥലം കൊടുക്കാറില്ലെന്ന് എന്‍റെയൊരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ……
നിങ്ങൾക്ക് എന്‍റർടൈൻമെന്‍റിന് മാത്രം മതിയോ മുസ്ലിങ്ങൾ? ഈയിടെ അഹാനായുടെ കല്യാണത്തിന്‍റെ അവതാരകനായത് ദുൽക്കർ ആണെന്ന് വാർത്ത കണ്ടിരുന്നു. ദുൽക്കർ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

എല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത പോലെ കളി കാണുന്നു; ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി അമൽ ഉണ്ണിത്താൻ

നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

സ്വർണവില ഇന്ന് (24 നവംബർ 2026): പവന് ₹920 കൂടി; ഒരു പവന് ₹93,720
