Gulf
ഈദ് അല്‍ ഇത്തിഹാദ് ആഘോഷം കളറാക്കി ഇന്ത്യന്‍ അസോസിയേഷന്‍

ഉമ്മുല്‍ഖുവൈന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദ് വന്‍ ആഘോഷമാക്കി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഉമ്മുല്‍ഖുവൈന്‍ രാജകുടുംബത്തിലെ ശൈഖ് മന്‍സൂര്‍ ബിന്‍ ഇബ്രാഹീം അല്‍ മുഅല്ലയും അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയും ഒന്നിച്ച് കേക്കു മുറിച്ചായിരുന്നു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ അസോസിയേന്റെ അംഗവും പ്രമുഖ വ്യവസായിയുമായ പൊന്നൂസ് മാത്യൂവിനെ യോഗം ആദരിച്ചു. കെ പ്രേംകുമാര്‍ എംഎല്‍എ, എസ് രാജീവ്, സി കെ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരവിന്ദും സിത്താരയും ചേര്‍ന്ന് അവതരിപ്പിച്ച മനോഹരമായ ഗാനസന്ധ്യയും ചടങ്ങിന് മാറ്റുകൂട്ടി.